Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 12 വര്‍ഷത്തിനുശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്

04 DECEMBER 2020 10:05 PM IST
മലയാളി വാര്‍ത്ത

അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 12 വര്‍ഷത്തിനുശേഷം പിടിയിലായ പ്രതിയുമായി സ്ഥലത്ത് എത്തി ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. കാഞ്ചിയാര്‍ പള്ളിക്കവലയില്‍ താമസിച്ചിരുന്ന കുഞ്ഞുമോള്‍ കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതി കല്‍ക്കൂന്തല്‍ ഈട്ടിത്തോപ്പ് പതാലിപ്ലാവില്‍ ഗിരീഷിനെയാണ് (38) ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിന് കൊണ്ടുവന്നത്. 2008 ഒക്ടോബറിലാണ് പള്ളിക്കവലയില്‍ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ടത്.

ക്രൂര ബലാത്സംഗത്തിനുശേഷം ഇവരെ കൊല്ലുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതി ഗിരീഷിനെ കഴിഞ്ഞ ദിവസമാണ് െ്രെകംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയാണ് കാഞ്ചിയാറില്‍ വെള്ളിയാഴ്ച തെളിവെടുപ്പിന് എത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് സ്ഥലത്ത് ഏറെപ്പേര്‍ എത്തിയിരുന്നു. സംഭവം നടന്ന വീട്, കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഒളിപ്പിച്ച സ്ഥലം, രക്ഷപ്പെട്ട വഴി ഇവയെല്ലാം പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
കുഞ്ഞുമോള്‍ കൊല്ലപ്പെട്ട് 12 വര്‍ഷം കഴിഞ്ഞാണ് പ്രതി അറസ്റ്റിലാകുന്നത്. 2008ല്‍ നടന്ന കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി പി.കെ. മധുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിച്ചശേഷം പ്രതിയെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ബലാത്സംഗശ്രമം തടഞ്ഞ കുഞ്ഞുമോളെ വീട്ടിലുണ്ടായിരുന്ന തവിയും വാക്കത്തിയും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. മുഖത്തും കഴുത്തിലും തലയിലുമേറ്റ പരിക്കാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
2002ല്‍ അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് 12 വര്‍ഷം ശിക്ഷിക്കപ്പെട്ടയാളാണ് ഗിരീഷ്. 2016ല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം എടുത്ത കേസ് വിചാരണയും നടന്നുവരുകയാണ്. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ഷിന്‍േറാ പി. കുര്യന്‍, എസ്.ഐമാരായ എം.പി. മോനച്ചന്‍, സജി പോള്‍, സിജു ജോസഫ്, സി.പി.ഒമാരായ ബിജേഷ്, അനീഷ്, പി.പി. ഫ്രാന്‍സിസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends