അയര്‍ലന്‍ഡില്‍ ജനപ്രതിനിധി സംഘടന എക്സിക്യൂട്ടീവില്‍ ബേബി പെരേപ്പാടന് അംഗത്വം

അസോസിയേഷന്‍ ഓഫ് ഐറിഷ് ലോക്കല്‍ ഗവണ്മെന്റ് സംഘടനാ എക്സിക്യൂട്ടീവ് മെമ്പര്‍ ആയി അയര്‍ലന്‍ഡിലെ പ്രഥമ മലയാളി കൗണ്ടി കൗണ്‍സിലറായ ബേബി പെരേപ്പാടനെ തെരഞ്ഞെടുത്തു.
ജനപ്രതിനിധികളുടെ ഫോറത്തില്‍ എത്തുന്ന അയര്‍ലണ്ടിലെ പ്രഥമ ഇന്ത്യക്കാരനാണ് പെരേപ്പാടന്‍.
അയര്‍ലണ്ടിലെ ഭരണപങ്കാളിത്തമുള്ള ഫിനഗേല്‍ പാര്‍ട്ടിയുടെ 255 അംഗങ്ങളില്‍ നിന്നും എക്സിക്യൂട്ടീവില്‍ എത്തിച്ചേര്‍ന്ന മൂന്ന് പേരിലൊരാളാണ് പെരേപ്പാടന്.
https://www.facebook.com/Malayalivartha