കോട്ടയം ജില്ലയില്‍ പോളിംഗ് 53.11%; ആകെ വോട്ടു ചെയ്തത് 909523 പേർ ;ജനം ആർക്കൊപ്പം എന്നറിയാൻ കാത്തിരിപ്പ്

കോട്ടയം ജില്ലയില്‍ പോളിംഗ് 53.11%. വോട്ടു ചെയ്തത് 909523 പേരാണ്. 456147 പുരുഷന്‍മാരും,453376 സ്ത്രീകളുമാണ് വോട്ട് ചെയ്തത് . മുനിസിപ്പാലിറ്റികളിൽ കണക്ക് ഇങ്ങനെയാണ് ;
ചങ്ങനാശേരി 47.65
കോട്ടയം 50.33
വൈക്കം 56.11
പാലാ 51.54
ഏറ്റുമാനൂര്‍ 47.65
ഈരാറ്റുപേട്ട 60.7
ബ്ലോക്ക് പഞ്ചായത്തുകള്‍ കണക്ക് ഇങ്ങനെ ;
പാമ്പാടി 57.65
മാടപ്പള്ളി 53.86
വൈക്കം 61.46
കാഞ്ഞിരപ്പള്ളി 53.65
പള്ളം 54.47
വാഴൂര്‍ 55.91
കടുത്തുരുത്തി 57.13
ഏറ്റുമാനൂര്‍ 56.65
ഉഴവൂര്‍ 51
ളാലം 51.43
ഈരാറ്റുപേട്ട 52.34
ജോസ് കെ മാണി ,പിസി ജോർജ് അടക്കമുള്ളവർ വോട്ട് ചെയ്തിരുന്നു. മാണി സാറിനെ സ്നേഹിക്കുന്ന എല്ലാവരും ഇടതുപക്ഷത്തിന് പിന്തുണ നൽകുംമെന്നും മാണി സാറിനെ ചതിച്ചവർക്കുള്ള തിരിച്ചടി തെരഞ്ഞെടുപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാലായിൽ പോളിങ് ശതമാനം കൂടുന്നത് ഇടതുപക്ഷത്തിന് അനുകൂലമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാരിനെതിരായ ജനവികാരമില്ലന്നും കോട്ടയം ജില്ലാ പഞ്ചായത്തിൽ ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി.സി ജോർജ് എം.എൽ.എ. പറഞ്ഞത് .ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യാനെന്നും പി.സി. സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലന്നും വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും എൽ.ഡി.എഫ് എന്നോ, യു.ഡി.എഫ് എന്നോ നോക്കില്ലന്നും പി.സി ജോർജ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha