ഭരണവിരുദ്ധ വികാരം ശക്തം.. രാഷ്ട്രീയ കാറ്റ് മാറിവീശുന്നുവെന്ന സൂചനകള്‍ വീണ്ടും പുറത്ത്..'വോട്ട് വൈബ് ഇന്ത്യ' നടത്തിയ ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍..വി.ഡി. സതീശൻ ഒന്നാമത്.

കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തി രാഷ്ട്രീയ കാറ്റ് മാറിവീശുന്നുവെന്ന സൂചനകള്‍ വീണ്ടും പുറത്ത്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്തുടനീളം പ്രകടമാകുന്നത്.പിണറായി സർക്കാരിന്റെ ഭരണത്തുടർച്ചാ മോഹങ്ങൾക്ക് വലിയ തിരിച്ചടിയാകുന്ന ഫലങ്ങളാണ് സർവ്വേ പുറത്തുവിട്ടിരിക്കുന്നത്. 'വോട്ട് വൈബ് ഇന്ത്യ' നടത്തിയ ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കേരളം അതിന്റെ പഴയ രീതിയായ 'ഭരണമാറ്റ'ത്തിലേക്ക് മടങ്ങാനൊരുങ്ങുന്നു എന്നാണ്.
എന്‍ഡിടിവിയുടെ സര്‍വ്വേയിലുള്ളത് കടുത്ത ഭരണ വിരുദ്ധ വികാരമാണ്. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളും. മോശം എന്ന് പറയുന്നത് 20 ശതമാനം പേരുമാണ്. 40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 ശതമാനം പേർ വിഡി സതീശന് പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും കെ കെ ശൈലജയെ 16 ശതമാനംപേരുമാണ് അനുകൂലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയാണുള്ളത്.
യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടുനേടുമെന്നാണ് സർവ്വേ ഫലത്തില്‍ പറയുന്നത്. എൽഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സർവ്വേയില്‍ പറയുന്നു.'വോട്ട് വൈബ് ഇന്ത്യ' വിശകലനത്തിലെ പ്രധാന കണ്ടെത്തലുകള്‍:ഭരണവിരുദ്ധ വികാരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം 'മോശം' അല്ലെങ്കില്‍ 'വളരെ മോശം' എന്ന് സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനത്തിലധികം ആളുകള്‍ വിലയിരുത്തുന്നു. നെറ്റ് സാറ്റിസ്ഫാക്ഷന്‍ റേറ്റിംഗ് നെഗറ്റീവ് ആയത് മൂന്നാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ്.വി.ഡി സതീശന്റെ കുതിപ്പ്:
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നേതാവായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (22.4%) മാറി. പിണറായി വിജയന്‍ (18%) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടതുപക്ഷത്തിനുള്ളില്‍ തന്നെ കെ.കെ ശൈലജയ്ക്ക് (16.9%) വലിയ പിന്തുണയുള്ളത് ശ്രദ്ധേയമാണ്.യുഡിഎഫിന് വോട്ട് വിഹിതത്തില്‍ മുന്‍തൂക്കം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയായി, യുഡിഎഫ് നിലവില്‍ എല്‍ഡിഎഫിനേക്കാള്‍ 3.5% മുതല്‍ 4% വരെ വോട്ട് വിഹിതത്തില്‍ മുന്നിലാണ്. വി.ഡി സതീശനും ശശി തരൂരും നയിക്കുന്ന നിരയില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നു.ബിജെപിയുടെ സ്വാധീനം: കേരളം ഇപ്പോള്‍ ദ്വിമുഖ മത്സരത്തിലല്ല, മറിച്ച് ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് നീങ്ങുന്നത്.
https://www.facebook.com/Malayalivartha

























