കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി: കുടുംബഗ്രൂപ്പില്‍ ആത്മഹത്യാ സന്ദേശമയച്ചു

തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍. ആര്യന്‍കുഴി ശാന്തിഗാര്‍ഡന്‍സില്‍ എസ്. എല്‍. സജിത(54), മകള്‍ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സജിതയുടെ ഭര്‍ത്താവ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് മരിച്ചത്. സയനൈഡ് കഴിച്ച് തങ്ങള്‍ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പില്‍ സജിത ഇട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ സോഫയില്‍ കൈകള്‍ കോര്‍ത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്.
അതേസമയം ഗ്രീമയുടെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളും അടുത്തിടെ കുടുംബത്തെ അലട്ടിയിരുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവ് അടുത്തിടെ നാട്ടിലെത്തിയപ്പോള്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആറ് വര്‍ഷം മുന്‍പാണ് ഗ്രീമ വിവാഹിതയായത്.
തങ്ങളുടെ മരണത്തിന് ഉത്തരവാദി ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനാണെന്ന് ആത്മഹത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ട്.
പൂന്തുറ പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























