രാഹുലിനെതിരെ കുരുക്ക് മുറുക്കി..രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന്, ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി..ഹർജിയിൽ ഗുരുതര പരാമർശങ്ങൾ..

ഒരിക്കലും ജയിലറകളിൽ നിന്നും പുറത്തിറക്കാനാകാതെ രാഹുലിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം . ആദ്യമൊന്നും പരാതിയുമായി വരാൻ അതിജീവിതകൾ മടിക്കുകയായിരുന്നു . എന്നാൽ ഇപ്പോൾ അങ്ങനെയല്ല സ്ഥിതി സമാനമായ രീതിയിൽ പലരോടും രാഹുൽ ക്രൂരത കാണിച്ചിട്ടുണ്ട് എന്നാണ് കോടതിയിൽ അടക്കം വാദിച്ചിരിക്കുന്നത്. അതുകൊണ്ട് രാഹുലിന്റെ ജാമ്യാപേക്ഷ ഇങ്ങനെ നീണ്ടു പോകും . ഇപ്പോഴിതാരാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. രാഹുലിന്റെ ജാമ്യത്തെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഗുരുതര പരാമർശങ്ങളുള്ളത്.
വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചു വരുത്തി പ്രവാസിയായ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന മറ്റൊരു കേസിൽ രാഹുൽ റിമാൻഡിലാണ്. മൂന്നു യുവതികളാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.തന്റെ നഗ്ന വിഡിയോ രാഹുൽ ചിത്രീകരിച്ചതായി പരാതിക്കാരി പറയുന്നു. രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്തു. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചത്. പാലക്കാട്ടെ ഫ്ലാറ്റിൽ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ദേഹത്തുണ്ടായ മുറിവുകളുടെ ഫോട്ടോയും സത്യവാങ്മൂലത്തിനൊപ്പം പരാതിക്കാരി കോടതിയിൽ സമർപിച്ചു.
തന്റെ നഗ്ന വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ്തുടർന്നും പീഡിപ്പിച്ചത്. ജാമ്യം നൽകിയാൽ രാഹുൽ വിഡിയോ പുറത്തു വിടുമെന്ന ഭീതിയുണ്ട്. വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുള്ള സ്ത്രീകളെ വശീകരിച്ച് ഗർഭിണിയാക്കി ഉപേക്ഷിക്കുകയാണ് രാഹുൽ ചെയ്യുന്നത്. തന്റെ വാട്സാപ് ചാറ്റുകൾ രാഹുല്‍ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. പൊലീസിനെതിരെയും രാഹുൽ ഭീഷണി മുഴക്കുന്നുണ്ട്. രാഹുൽ നിരന്തര കുറ്റവാളിയാണ്. ഇതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പത്തോളം ഇരകളുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. രാഹുലിന് വലിയ സ്വാധീനമുണ്ട്. ജാമ്യം നൽകിയാൽ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും പരാതിക്കാരി പറയുന്നു.
അധികാരവും സ്വാധീനവുമുള്ള രാഹുലിന് ജാമ്യം നൽകുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തിൽ പറയുന്നു. രാഹുൽ സാഡിസ്റ്റും (മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്നയാൾ) ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയാണ്.
രാഹുൽ യുവതിയുമായി സംസാരിച്ചതിന്റെ ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പമുണ്ട്.അതിൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ഉണ്ടെന്നാണ് വിവരം.നേമം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാൽസംഗ കേസിൽ രാഹുൽ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.
https://www.facebook.com/Malayalivartha
























