Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടർക്ക് ദേശീയ പുരസ്‌കാരം

21 JANUARY 2026 05:52 PM IST
മലയാളി വാര്‍ത്ത

പുറത്തേ കാഴ്ചകൾ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യനിലവാരം കൃത്യമായി വെളിപ്പെടുത്തുന്ന ഒരു ജാലകം കൂടിയായി ഇനി കണ്ണുകൾ മാറും. കണ്ണിലെ റെറ്റിന പരിശോധിച്ച് ഹൃദയാഘാതവും പക്ഷാഘാതവും വൃക്ക രോഗങ്ങളും മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന എഐ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിലൂടെ കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ എസ്. പിള്ളൈ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ആരോഗ്യമേഖലയിലെ മികവിനുള്ള പ്രശസ്തമായ 'എൽസെവിയർ റൈസ്' (Elsevier RAISE) പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയത് ഈ വിപ്ലവകരമായ നേട്ടത്തിനുള്ള അംഗീകാരമായാണ്.

മനുഷ്യശരീരത്തിലെ രക്തക്കുഴലുകളും നാഡികളും യാതൊരു ശസ്ത്രക്രിയയും കൂടാതെ നേരിട്ട് കാണാൻ കഴിയുന്ന ഏക ഭാഗമാണ് റെറ്റിന. ഈ സവിശേഷതയെ എഐയുമായി ബന്ധിപ്പിച്ചാണ് 'Reti AI' എന്ന സാങ്കേതികവിദ്യ ഡോ. ഗോപാൽ എസ് പിള്ളൈയും സംഘവും രൂപപ്പെടുത്തിയത്. റെറ്റിനയുടെ ഫോട്ടോകൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിലൂടെ ഒരാൾക്ക് ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് കൃത്യമായി ഇതിലൂടെ പ്രവചിക്കുന്നു.

രാജ്യമെമ്പാടുമുള്ള നിരവധി എൻട്രികളിൽ നിന്ന് 'എത്തിക്കൽ ക്ലിനിക്കൽ എഐ' വിഭാഗത്തിലാണ് ഈ പ്രോജക്റ്റ് ഒന്നാമതെത്തിയത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. രാജേഷ്. ടി., ഡോ. വിവേക് നമ്പ്യാർ, ഡോ. മെറിൻ ഡിക്‌സൺ, ഡോ. നാഗേഷ് സുബ്ബണ്ണ, ഡോ. ഐശ്വര്യ. എ., രാഹുൽ, അഞ്ജന എന്നിവർ പ്രൊജക്ടിൽ അംഗങ്ങളായി.

പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണ് ഈ സാങ്കേതികവിദ്യ. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപേ തന്നെ വരാനിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയാനും, കൃത്യസമയത്ത് ചികിത്സ തേടി വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാനും ഈ കണ്ടുപിടുത്തം സഹായിക്കുന്നു.

കേവലം ഒരു സാങ്കേതിക കണ്ടുപിടുത്തം എന്നതിലുപരി, ഉന്നതമായ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതാണ് ഈ സംവിധാനത്തെ പുരസ്കാരത്തിന് അർഹമാക്കിയത്. നിർമ്മിത ബുദ്ധി ആരോഗ്യമേഖലയിൽ മനുഷ്യനന്മയ്ക്കായി എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ് ഈ കണ്ടു പിടുത്തം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (6 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (13 minutes ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (5 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (5 hours ago)

Malayali Vartha Recommends