ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..

ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്. . അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ചരിത്രപരവും അപ്രതീക്ഷിതവുമായ ഒമ്പത് മാസത്തെ ദൗത്യത്തിന് ശേഷമാണ് 27 വർഷം നീണ്ടുനിന്ന ചരിത്രപരമായ കരിയർ അവസാനിപ്പിക്കുന്നത്. മൂന്ന് ബഹിരാകാശ ദൗത്യങ്ങളും ബഹിരാകാശത്തെ 608 ദിവസങ്ങളും സുനിതയുടെ കരിയറിൽ ഉൾപ്പെടുന്നു.
ഇന്നലെയാണ് സുനിത വിരമിച്ചതായി നാസ ഔദ്യോഗികമായി അറിയിച്ചത്. ഭാവി പര്യവേഷണങ്ങളെ ചിട്ടപ്പെടുത്തുന്നതിൽ സുനിത വലിയ പങ്കാണ് വഹിച്ചതെന്ന് നാസ അഡ്‌മിനിസ്‌ട്രേറ്റർ ജറെഡ് ഐസക്‌മൻ പറഞ്ഞു.
സുനിതയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് വിരമിക്കൽ സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്. ഇതോടെ ബഹിരാകാശ സഞ്ചാരിയുടെ പേര് ഗൂഗിളിൽ ട്രെൻഡിങ്ങായി.ബഹിരാകാശമാണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമെന്ന് സുനിത വില്യംസ് എപ്പോഴും പങ്കുവയ്ക്കുമായിരുന്നു. വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് താൻ ഉറ്റുനോക്കുന്നത്. അടുത്ത തലമുറയിലേയ്ക്ക് ദീപം കൈമാറേണ്ട സമയമായി.
പുത്തൻ ആശയങ്ങളുമായി ഊർജസ്വലരായ ഒരുപറ്റം ചെറുപ്പക്കാർ കാത്തുനിൽക്കുന്നുണ്ടെന്നും അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു.തന്റെ കരിയറിൽ, അവർ ആകെ 608 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു. ഭ്രമണപഥത്തിൽ ചെലവഴിച്ച മൊത്തം സമയത്തിന്റെ കാര്യത്തിൽ നാസ ബഹിരാകാശയാത്രികരിൽ രണ്ടാം സ്ഥാനത്താണ് അവർ. നാസയുടെ ബോയിംഗ് സ്റ്റാർലൈനർ, സ്പേസ് എക്സ് ക്രൂ-9 ദൗത്യങ്ങളിൽ 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച അവർ ഒരു അമേരിക്കൻ ബഹിരാകാശയാത്രികന്റെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്രകളുടെ പട്ടികയിൽ അവർ ആറാം സ്ഥാനത്താണ്.
സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പമാണ് അവർ ഈ റെക്കോർഡ് പങ്കിടുന്നത്.സുനിത വില്യംസ് 1998ലാണ് നാസയുടെ ഭാഗമായത്. ബുഷ് വിൽമോറിനൊപ്പം 2024 ജൂണിൽ നടത്തിയതാണ് അവസാന യാത്ര. പത്ത് ദിവസത്തേയ്ക്ക് നിശ്ചയിച്ചിരുന്ന ബഹിരാകാശ യാത്ര സാങ്കേതിക തടസങ്ങളാൽ നീണ്ടതിനെത്തുടർന്ന് 2025 മാർച്ചിലാണ് സുനിത ഭൂമിയിലേയ്ക്ക് തിരികെയെത്തിയത്.ഭ്രമണപഥത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച രണ്ടാമത്തെ നാസ ബഹിരാകാശയാത്രികയാണ് സുനിത. ഒരു അമേരിക്കൻ ബഹിരാകാശയാത്രികയുടെ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ബഹിരാകാശ യാത്രകളുടെ പട്ടികയിൽ ആറാം സ്ഥാനത്തും.
ഒമ്പത് ബഹിരാകാശ നടത്തങ്ങൾ പൂർത്തിയാക്കിയ സുനിത, ബഹിരാകാശ പേടകത്തിന് പുറത്ത് ആകെ 62 മണിക്കൂറും ആറ് മിനിറ്റുമാണ് ചെലവഴിച്ചത്.
https://www.facebook.com/Malayalivartha

























