രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍.... ഓഹരി വിപണിയും നഷ്ടത്തിൽ

ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസ ഇടിഞ്ഞതോടെയാണ് രൂപ താഴ്ചയില്‍ റെക്കോര്‍ഡിട്ടത്. 91.28 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
ഡോളര്‍ ആവശ്യകത വര്‍ധിച്ചതും ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കകളുമാണ് രൂപയെ ബാധിച്ചത്. ഇതിന് പുറമേ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിച്ചു.
ഇന്നലെ ഏഴു പൈസയുടെ നഷ്ടത്തോടെ 90.97 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.
അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 64 ഡോളറിന് മുകളിലാണ്. 60 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് വിലയാണ് ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരുന്നത്. ഇതിന് പുറമേ ഓഹരി വിപണിയും നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 300ലധികം പോയിന്റ് ആണ് താഴ്ന്നത്.
"
https://www.facebook.com/Malayalivartha
























