കണക്ക് തീർത്ത് ചാണ്ടി ഉമ്മൻ..! ഗണേഷിനെ പത്തനാപുരത്തിട്ട് തീർത്തു...! ഒറ്റയക്ഷരം മിണ്ടിച്ചില്ല..! കണ്ണ് നിറഞ്ഞ് ചാണ്ടി പറഞ്ഞത്

‘‘മന്ത്രി കെ.ബി.ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആർ.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്കുമാറിന്റെ അമ്മയെ ഞാൻ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്നേഹിച്ചതു പോലെയാണ് ഗണേഷ്കുമാറിനെയും അപ്പൻ സ്നേഹിച്ചത്. എന്നിട്ടും സോളർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നത്’’– ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
18 പേജുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നെന്നാണ് ആരോപണം. പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംക്‌ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളർ കേസിനു പിന്നിൽ സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു
https://www.facebook.com/Malayalivartha

























