സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ നടപ്പിൽ വരുമെന്ന് ധനകാര്യ മന്ത്രി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ നടപ്പിൽ വരുമെന്ന് ധനകാര്യ മന്ത്രി . പുതിയ പദ്ധതി നിലവിലുള്ള അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കുമെല്ലാം ബാധകമായിരിക്കും. പുതുക്കിയ പദ്ധതിയിൽ വാർഷികം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പ്രധാന ലക്ഷ്യം.
ആദ്യ ഘട്ടത്തിലെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്ന് ലക്ഷം രൂപയിൽ നിന്ന് വർദ്ധിപ്പിച്ച് അഞ്ചുലക്ഷമായി ഉയർത്തിയിട്ടുണ്ട്. അംഗങ്ങൾ പ്രതിമാസം 687 രൂപ മാത്രം പ്രീമിയം നൽകണം, അതായത് പ്രതിവർഷം 8,244 രൂപ മാത്രമാണ് സംഭാവന. പദ്ധതിയുടെ നടപ്പാക്കൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയ്ക്ക് നൽകി.
പുതുക്കിയ പദ്ധതിയിൽ ദേശീയാടിസ്ഥാനത്തിൽ അംഗീകരിച്ച ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകൾ ഉൾപ്പെടുത്തി. നിലവിലുള്ള 1,920 പാക്കേജുകളിൽ നിന്നും കൂട്ടിച്ചേർത്തു 2,516 പാക്കേജുകളാക്കി വർദ്ധിപ്പിച്ചു. പുതിയ പദ്ധതിയിൽ കൂടുതൽ ആശുപത്രികൾ എംപാനൽ ചെയ്യുകയും, ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വ്യവസ്ഥയുമുണ്ട്. എല്ലാ എംപാനൽ ചെയ്ത ആശുപത്രികളിലും ക്യാഷ്ലെസ് ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി . പദ്ധതിയിൽ മുറിവാടക പരിധികളും പുതുക്കിയിട്ടുണ്ട്. സാധാരണ മുറികളുടെ ദിവസവാടക 5,000 രൂപവരെ നിശ്ചയിച്ചിരിക്കുകയാണ്, സർക്കാർ പേ-വാർഡ് മുറികളുടെ ദിവസവാടക 2,000 രൂപ. മെഡിക്കൽ പാക്കേജുകൾ അടിസ്ഥാന നിരക്കിന് പുറമേ വിലകൂടിയ മരുന്നുകൾ, പരിശോധനകൾക്ക് പ്രത്യേക തുകയും നൽകുന്നുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ തുടർച്ചയായ ചികിത്സാ ആവശ്യങ്ങൾക്ക് ഇൻഷുറൻസ് പോർട്ടലിൽ ഒരു ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനം ഒരുക്കി സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.
മുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ ഇനി സ്വകാര്യ ആശുപത്രികളിലും ലഭ്യമാകും. മറ്റ് പ്രമുഖ ആശുപത്രികളിൽ എംപാനൽ ചെയ്യാത്ത സാഹചര്യത്തിൽ അവിടെയുള്ള ചികിത്സയ്ക്കും റീ-ഇംപേഴ്സമെന്റ് ലഭ്യമാക്കുന്ന വ്യവസ്ഥ പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തി. അതീവ ഗുരുതര അവയവ മാറ്റ ശസ്ത്രക്രിയകൾക്കായി 40 കോടി രൂപ ഇൻഷുറൻസ് കമ്പനി രണ്ട് വർഷത്തേക്കു മാറ്റിവെക്കുകയും, രണ്ടാം വർഷത്തിൽ പാക്കേജ് നിരക്കിൽ 5 ശതമാനം വർധന അനുവദിക്കുകയും ചെയ്യുമെന്നും ധനമന്ത്രി .പദ്ധതിയിൽ പ്രായപരിധി ഇല്ല, ഏത് പ്രായക്കാരനും അംഗത്വം ലഭിക്കും. 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ സംവിധാനവും, മൂന്ന് നിലയുള്ള പരാതി പരിഹാര സംവിധാനവും ഉണ്ടായിരിക്കും. കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളും പരാതികൾ പരിഹരിക്കുന്ന സംവിധാനത്തിൽ ഉൾപ്പെടുത്തും. പദ്ധതിയിലെ എല്ലാ പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലയുടെ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്
"
https://www.facebook.com/Malayalivartha

























