സ്വര്‍ണക്കള്ളക്കടത്തിലും സര്‍ക്കാര്‍വികസന പദ്ധതി ഇടപാടുകളിലും ഒതുങ്ങില്ല സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ;കെ കെ രമയുടെ ആരോപണത്തിന് ചൂടുപിടിക്കുന്നു

സ്വര്‍ണക്കള്ളക്കടത്തിലും സര്‍ക്കാര്‍വികസന പദ്ധതി ഇടപാടുകളിലും ഒതുങ്ങാതെ, സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലേക്കും നീളുമോ ?ടിപി ചന്ദ്രശേഖരനെ 51 തവണ അതിനീചമായി വെട്ടിനുറുക്കിയ കേസില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രവൈറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന് മുന്‍കൂര്‍ വിവരമുണ്ടായിരുന്നുവെന്ന കെകെ രമയുടെ ആരോപണം ചൂടുപിടിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും ചോദ്യംചെയ്യുമ്പോള്‍ നിരത്തുന്ന തെളിവുകളില്‍ ഒന്നാം ഘട്ടത്തില്‍തന്നെ രവീന്ദ്രന്‍ പതറും. സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് കസ്റ്റഡിയില്‍നിന്നു വിട്ടുകിട്ടാന്‍, കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത് പ്രധാന തെളിവ്. എം ശിവശങ്കറുമായി നടത്തിയ ആശയവിനിമയം വേറെ തെളിവ്. മാത്രവുമല്ല സ്വര്‍ണം പിടിച്ച ദിവസം മുതല്‍ ബാംഗളൂരിലേക്കു കടക്കുന്നതു മുതല്‍ സ്വപ്‌നാ സുരേഷുമായി നടന്ന ആശയവിനിമയങ്ങള്‍ വേറെ തെളിവ്.
ഇതിനപ്പുറമായിരിക്കും സിപിഎം കണ്ണൂരില്‍ രാഷ്ട്രീയ കൊലകള്‍ ക്വട്ടേഷനെടുത്തുപോരുന്ന നേതാക്കളും കൊലസംഘങ്ങളുമായി രവീന്ദ്രന് കാലങ്ങളായി ബന്ധമുണ്ടെന്ന കെകെ രമയുടെ ആരോപണം ഉയര്‍ത്തുന്ന ആശങ്ക.ടിപി വധക്കേസിലെ ഗൂഡാലോചനയില്‍ പങ്കുള്ളതായി ആരോപണമുള്ള സിപിഎം നേതാക്കളുമായി സിഎം രവീന്ദ്രനുള്ള ബന്ധത്തിന് തെളിവുകള്‍ ഇഡി പുറത്തു വിട്ടാല്‍ കേരളാ പോലീസിനും ചോദ്യം ചെയ്യാതിരിക്കാന്‍ പറ്റാതാകും.മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് എത്ര പ്രതിരോധം സൃഷ്ടിച്ചാലും കുഞ്ഞനന്തന്‍ മുതല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലലോബിയുമായി രവീന്ദ്രന് പങ്കാളിത്തമുണ്ടായിരുന്നു എന്ന ആരോപണങ്ങളിലേക്ക് തെളിവുകള്‍ നീളാം. ടിപി കൊല്ലപ്പെടുന്നതിനു മുന്‍പ് കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്‍പ്പെടെ രവീന്ദ്രന്‍ വിളിച്ചതായി തെളിവു വന്നാല്‍ ചെറുതായിരിക്കില്ല പ്രത്യാഘാതം.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ആഴ്ചകളിലൊക്കെ സിഎം രവീന്ദ്രന്‍ കണ്ണൂരിലെയും കാസര്‍ഗോട്ടെയും ഉന്നത സിപിഎം നേതാക്കളുമായി ഫോണ്‍വിളികള്‍ നടന്നതിന് തെളിവുകളുണ്ടെന്നാണ് സൂചന.
സ്വര്‍ണക്കള്ളക്കടത്തിലും കെ ഫോണിലും ലൈഫ് മിഷനിലുമൊന്നുമല്ല സിഎം രവീന്ദ്രന്റെ ഭയം. അടുത്ത ഘട്ടമായി പിണറായിയുടെ പോലീസും തന്നെ ചോദ്യം ചെയ്യുമോ എന്നതാണ് ആശങ്ക.
രവീന്ദ്രനെ ചോദ്യം ചെയ്താലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളില്‍ ഏറ്റവും ഭയപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരു നിര മന്ത്രിമാരും സിപിഎം നേതാക്കളുംതന്നെ. കാരണം മുഖ്യമന്ത്രിയുടെ ഓഫീസും എകെജി സെന്ററും തമ്മിലെ പിണറായിയുടെ പാലമായിരുന്നു സിഎം രവീന്ദ്രന്‍. കമ്മീഷന്‍ വെട്ടിപ്പിനും അനധികൃത നിക്ഷേപങ്ങളിലും തീരുന്നതായിരിക്കില്ല രവീനെ ചോദ്യം ചെയ്യല്‍.ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട വന്‍തട്ടിപ്പുകള്‍ക്കും കള്ളക്കച്ചവടങ്ങള്‍ക്കും സിഎം രവീന്ദ്രന്റെ സഹായം ലഭിച്ചിരുന്നു എന്നതിലേക്കു കാര്യങ്ങളെത്താം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്ത്രമന്ത്രിയായിരുന്ന കാലത്ത് കോടിയേരിയുടെ സ്റ്റാഫിലും സിഎം രവീന്ദ്രന്‍ എന്ന പത്താം ക്ലാസുകാരന്‍ പാര്‍ട്ടിപ്രവര്‍ത്തകന്‍ സിപിഎം നോമിനിയായി ഇടം തേടിയിരുന്നു. കേരളത്തെ ഞെട്ടിച്ച സിപിഎം കൊലപാതകങ്ങളില്‍ രവീന്ദ്രന്റെ ഇടപെടലോ സഹായമോ ലഭിച്ചിട്ടുണ്ടെങ്കില്‍ കേരളം നടുങ്ങുന്ന സംഭവങ്ങള്‍ പുറത്തുവന്നക്കാം.
മുന്‍പ് വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടങ്ങിയതാണ് അധികാരകേന്ദ്രങ്ങളില്‍ സഖാവ് രവീന്ദ്രന്റെ വാഴ്ച. പിന്നീട് വിഎസിനും കോടിയേരിക്കും ഒപ്പവും തുടര്‍ന്ന് പിണറായിക്കൊപ്പവും സര്‍ക്കാര്‍ ശംബളം പറ്റി പത്താം ക്ലാസുകാരന്‍ രവീന്ദ്രന്‍ അധികാരം അടക്കിവാണിരുന്നു. 25 വര്‍ഷമായി ഇടതു സര്‍ക്കാരുകളുടെ തണലില്‍ ജീവിച്ച് സമ്പാദിച്ചുകൂട്ടിയ കോടികളുടെ ആസ്തിവകകളെപ്പറ്റിയും രവീന്ദ്രന് ഉത്തരം പറയേണ്ടിവരും.കോവിഡും കോവിഡാനന്തര ചികിത്സയമായി ഒരു മാസം മുങ്ങിയും പുതപ്പിനുള്ളില്‍ തലപൂഴ്ത്തിയും കഴിയുന്ന രവീന്ദ്രന് ഇനി ഒളിവാസം പറ്റില്ല. സര്‍വസാധാരണമായ സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് അഥവാ കഴുത്തെല്ലിനുണ്ടാകുന്ന തേയ്മാനം മാത്രമാണ് രവീന്ദ്രനുള്ളതെന്നും, അതിന്റെ ഭാഗമായുണ്ടാകാവുന്ന തലകറക്കം, തലവേദന എന്നീ പ്രശ്‌നങ്ങളല്ലാതെ, ചോദ്യം ചെയ്യലിനു വിധേയമാകാന്‍ പറ്റാത്ത ഒരു ഗുരുതരരോഗവും രവീന്ദ്രനില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാണ്. ഇത്രയും കാലം രവീന്ദ്രന്‍ ഒഴിച്ചുകളിച്ചതുതന്നെ പിടിവീണാല്‍ അകത്തു പോകുമെന്ന ഭയം ഉള്ളിലുള്ളതുകൊണ്ടുതന്നെ.സ്വപ്‌നാ സുരേഷും സന്ദീപ് നായരും നാലു മന്ത്രിമാര്‍ക്കും അവരുടെ ഇടപാടുകളില്‍ പങ്കാളിത്തമുള്ളതായി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും സിഎം രവീന്ദ്രന് ഉത്തരം പറയേണ്ടിവരും.
https://www.facebook.com/Malayalivartha