കോട്ടയത്ത് നിന്നും വാങ്ങിയ തണ്ണിമത്തൻ മുറിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച.... പത നുരഞ്ഞു പൊങ്ങുന്ന കാഴ്ചയും ദുര്‍ഗന്ധവും പുറത്ത് വന്നതോടെ ഭയപ്പെട്ടു വീട്ടുകാര്‍; സംഭവം ഇങ്ങനെ....

തണ്ണിമത്തന്‍ മുറിച്ചപ്പോള്‍ കണ്ടത് പത നുരഞ്ഞു പൊങ്ങുന്ന കാഴ്ചയും ദുര്‍ഗന്ധവും. പുറത്തു നിന്ന് വാങ്ങിയ തണ്ണിമത്തന്‍ മുറിച്ച വീട്ടുകാര്‍ പരിഭ്രാന്തിയിലായി.
കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ വില്‍പന നടത്തുന്ന ആളില്‍ നിന്നാണു കിലോ 20 രൂപയ്ക്ക് ഇത് വാങ്ങിയത്.
കഴുകി സൂക്ഷിച്ച തണ്ണിമത്തനില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് മാറ്റം കണ്ടു തുടങ്ങിയത്.
തണ്ണിമത്തന്‍ പോലെയുള്ള പഴങ്ങള്‍ പൊതു സ്ഥലങ്ങളിലാണ് കൂടുതല്‍ സൂക്ഷിക്കാറുള്ളത്.
ഇവയില്‍ നേരിട്ട് വെയില്‍ തട്ടുമ്ബോഴും ചൂട് കൂടുമ്ബോഴും രാസമാറ്റം ഉണ്ടാകും. അത് പുളിച്ചു പൊങ്ങി പതയായി പുറത്തു വന്നതാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha