മറ്റ് രാഷ്ട്രീയ എതിരാളികളെപ്പോലെ മിണ്ടാതിരിക്കാനോ ഒളിച്ചോടാനോ താൻ തയ്യാറല്ലെന്ന് കാണിച്ച് രാഹുൽ: ഇതിലും വലിയ ചങ്കൂറ്റം വേറെ ആർക്കുണ്ട് എന്ന് അണികൾ...

വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മുന്നിൽ തളരാതെ, നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ തുറന്നുപറച്ചിലുകളും വെല്ലുവിളികളും അവസാനിക്കുമ്പോൾ ഇനിയും കേസുകൾ പൊട്ടിമുളയ്ക്കുമെന്ന് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്. എന്നാൽ, നിയമനടപടികളെ കാട്ടി തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട എന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്.
മറ്റു രാഷ്ട്രീയ എതിരാളികളെപ്പോലെ മിണ്ടാതിരിക്കാനോ ഒളിച്ചോടാനോ താൻ തയ്യാറല്ലെന്ന് ഒരു മുഖ്യധാരാ മാധ്യമത്തിലൂടെ അദ്ദേഹം തുറന്നടിച്ചു. വരാനിരിക്കുന്ന വെല്ലുവിളികളെ നെഞ്ചുവിരിച്ച് നേരിടുമെന്ന ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. "ഇതിലും വലിയ ചങ്കൂറ്റം വേറെ ആർക്കുണ്ട്?" എന്ന ചോദ്യവുമായി രാഹുൽ ആർമിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏത് കേസുകളെയും നേരിടാൻ തയ്യാറാണെന്ന അദ്ദേഹത്തിന്റെ നിലപാട് അണികൾക്കിടയിൽ വലിയ ആവേശം പകർന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























