കണ്ണീർക്കാഴ്ചയായി... മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കളമശ്ശേരിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം സംഭവിച്ചത്. മലപ്പുറം കരിപ്പൂർ കരുവാൻകല്ല് മുടക്കയിൽ കരീചിയിൽ സിദ്ദീഖിന്റെ മകൻ മുഹമ്മദ് മുസ്തഫ (26) ആണ് അപകടത്തിൽ മരിച്ചത്.
ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നനിലയിലാണ്. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . യുവാവ്കാ ക്കനാട് ഐ.ടി കമ്പനിയിൽ ജീവനക്കാരനായിരുന്നു .
"
https://www.facebook.com/Malayalivartha


























