ഡ്രോൺ വെടിവച്ച് വീഴ്ത്തി അമേരിക്ക... അമേരിക്കൻ പടക്കപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണം തകർത്തതായി യു.എസ് പ്രതിരോധ വക്താവ്

അമേരിക്കൻ പടക്കപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണം തകർത്തതായി യു.എസ് പ്രതിരോധ വക്താവ് . അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന അമേരിക്കൻ വിമാന വാഹിനിക്കപ്പൽ ലക്ഷ്യം വച്ച് വന്ന ഇറാനിയൻ ഡ്രോൺ എഫ്-35 സി യുദ്ധവിമാനം വെടിവച്ച് വീഴ്ത്തുകയായിരുന്നു. സ്വയം പ്രതിരോധത്തിനും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി ഡ്രോൺ വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് പറഞ്ഞു.
അതേസമയം ആക്രമണം ഉണ്ടായെങ്കിലും ഈ ആഴ്ച ഇറാനുമായി നടത്താനിരുന്ന നയതന്ത്ര ചർച്ചയിൽ മാറ്റമുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് . ഇറാനെതിരെ സൈനിക നടപടിക്കുള്ള സാധ്യത യു.എസ് പ്രസിഡന്റ് തുറന്നിട്ടിരിക്കുകയാണെന്നും ഗൾഫ് മേഖലയിൽ ധാരാളം യുദ്ധക്കപ്പലുകൾ ഉണ്ടെന്നും ട്രംപിന്റെ വക്താവ് കൂട്ടിച്ചേർക്കുകയും ചെയ്തു. ഡ്രോൺ അടുത്തു വരുമ്പോൾ കപ്പൽ ഇറാനിയൻ തീരത്ത് നിന്ന് ഏകദേശം 500 മൈൽ അകലെയായിരുന്നു.
ഡ്രോൺ എന്തിനാണ് കപ്പലിനെ സമീപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ക്യാപ്റ്റൻ ടിം ഹോക്കിൻസ് കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ അമേരിക്കൻ സൈനികർക്ക് ആർക്കും പരിക്കേൽക്കുകയോ ഉപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഈ സംഭവമുണ്ടായത്.
" f
https://www.facebook.com/Malayalivartha


























