എഞ്ചിനീയറും, ബിസിനസുകാരനുമായ രോഹിത് പി നായർ, 6 വര്‍ഷത്തെ പ്രണയം പൂവണിയുന്നു! ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചു... ജനുവരിയിൽ വിവാഹത്തിനൊരുങ്ങി താരം..

ടെലിവിഷന്‍ പ്രേഷകരുടെ ഇഷ്ട്ടപ്പെട്ട താരമാണ് അവതാരകയും നടിയും ബിഗ്‌ബോസ് താരവുമൊക്കെയായ എലീന പടിക്കല്‍. തമാശകള്‍ നിറഞ്ഞ അവതരണം കൊണ്ട് നിഷ്പ്രയാസം പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന എലീനയുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നത്. വര്‍ഷങ്ങളായുള്ള എലീനയുടെ പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് താരം പങ്കുവെക്കുന്നത്.
ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ബിഗ് ബോസില്‍ വെച്ച് താന്‍ പ്രണയത്തിലാണെന്നുള്ള കാര്യം നേരത്തെ എലീന വെളിപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്നും ഭാവി കാര്യങ്ങള്‍ എങ്ങനെയാവുമെന്ന് അറിയില്ലെന്നുമായിരുന്നു എലീന അന്ന് പറഞ്ഞത്. ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചുവെന്ന് എലീന പറയുന്നു. എഞ്ചിനീയറും, ബിസിനസ് കാരനുമായ രോഹിത് പി നായരാണ് വരന്‍. ഇരുവരും 6 വര്‍ഷമായി പ്രണയത്തിലായിരുന്നു. ജനുവരിയിലാണ് വിവാഹം.
https://www.facebook.com/Malayalivartha