ബിനോയ് കോടിയേരിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കും കിട്ടും അടുത്തയാഴ്ച കുറ്റപത്രം ;എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിക്കുക

ബിനോയ് കോടിയേരിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കും കിട്ടും അടുത്തയാഴ്ച ആദ്യത്തെ കുറ്റപത്രം. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ പരപ്പന സെന്‍ട്രല്‍ ജയിലിലുള്ള ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിക്കുക.മയക്കുമരുന്ന് ഇടപാടു കേസ് ഇതിനേക്കാള്‍ ഗൗരവമുള്ള ക്രിമിനല്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള സാധ്യത തുലോം കുറവാണ്. ഓക്ടോബര്‍ 20ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ വേറെയും സാമ്പത്തിക ഇടപാടുകേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഒന്നാമത്തെ കുറ്റപത്രം കിട്ടുക.
ബിഹാറുകാരി നര്‍ത്തകിയെ ദുബായി ബാറില്‍ പണവും ഉപഹാരങ്ങളും വിവാഹ വാഗ്ദാനങ്ങളും നല്‍കി പീഡിപ്പിച്ച് കുട്ടി ജനിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മുംബൈ കോടതി ബിനോയ് കോടിയേരിക്ക് അടുത്തയിടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ബിനോയ് കോടിയേരി മുംബൈയിലെത്തി കുറ്റപത്രം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് കോടിയേരി വീട്ടിലേക്ക് ബിനീഷ് കോടിയേരി പ്രതിയായ അടുത്ത കേസുകെട്ടുകളുടെ വരവ്.അതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബിനീഷ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇതോടകം ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ ബിനീഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിക്കളയാനാണ് സാധ്യത.
ഇഡിയുടെ അറസ്റ്റിനെക്കാള്‍ മയക്കുമരുന്ന് കേസിൽ നാര്‍ക്കോട്ടിക്‌സ് വകുപ്പ് എടുത്തിരിക്കുന്ന ഒന്നിലേറെ കേസുകളാണ് ബിനീഷ് കോടിയേരിക്കെതിരെ നിലവിലുള്ളത്.മയക്കുമരുന്നു കേസില്‍ ജയിലുള്ള മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ് പ്രധാനമായും ബിനീഷ് കോടിയേരിയായിരുന്നുവെന്നും തിരുവനന്തപുരത്തെ വിവിധ ബാങ്കുകളില്‍ നിന്നും ലക്ഷക്കണത്തിന് തുക പലപ്പോഴായി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടില്‍ എത്തിയിരുന്നുവെന്നതിനും വ്യക്തമായ തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.അനൂപ് മുഹമ്മദിനെ ഇടനിലക്കാരനാക്കി ബിനീഷ് വര്‍ഷങ്ങളായി മാരക മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നുവെന്ന കേസില്‍ ഇപ്പോഴും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അനൂപ് മുഹമ്മദിനു പുറമെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരും മയക്കുമരുന്ന് ഇടനിലക്കാരായി നിലകൊണ്ടിരുന്നവരും ഉള്‍പ്പെടെ ആറു പേര്‍ കൂടി ജയിലില്‍ കഴിയുന്നുമുണ്ട്.
ബിനീഷ് പുറത്തിറങ്ങിയാല്‍ ഉന്നത രാഷ്ട്രീയ സ്വാധീനവും പണബലവും ഉപയോഗിച്ച് പ്രതികളെയും സാക്ഷികളെയും മറ്റും സ്വാധീനിക്കുമെന്നുള്ള വാദം കോടതി കോടതി അതേ പടി സ്വീകരിക്കും. അതേ സമയം ബാംഗളൂര്‍ പരപ്പന അഗ്രഹാര ജയിലിലേക്ക് ഇതേ വരെ ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാന്‍ ആരും എത്തിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയില്‍ ജയില്‍ അധികൃതര്‍ പറയുന്നത്.മയക്കുമരുന്നു കേസില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ അഭിഭാഷകരെ പോലും കോടിയേരി കുടുംബം ബാംഗളൂരിലേക്ക് അയക്കാന്‍ താല്‍പര്യപ്പെടുന്നില്ല. മയക്കുമരുന്ന് കേസിന് ആഫ്രിക്ക, ഗോവ, മുംബൈ, കൊച്ചി, കുമരകം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കണ്ണികളുള്ളതായാണ് നാര്‍ക്കോട്ടിക്‌സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഈ നിലയില്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.
അതേ സമയം ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസില്‍ മുംബൈയിലെ പ്രമുഖ അഭിഭാഷകരുമായാണ് കഴിഞ്ഞയാഴ്ച കോടതിയിലെത്തിയത്. കേസ് കോടതിയിലെത്തുമ്പോള്‍ വാദിക്കാന്‍ ദിവസം ലക്ഷങ്ങള്‍ നിരക്കുള്ള അഭിഭാഷകരെ രംഗത്തിറക്കാനുമാണ് കോടിയേരി കുടുംബത്തിന്റെ നീക്കം.കേസില്‍ ശിക്ഷ ഉറപ്പായേക്കാവുന്ന സാഹചര്യത്തില്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിനും ചില അഭിഭാഷകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കോടിയേരി കുടുംബം മാധ്യസ്ഥരാക്കുന്നതായാണ് സൂചന.
വിവാഹ വാഗ്ദാനം നല്‍കി പത്തു വര്‍ഷത്തിലേറെ ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നും കുട്ടിയുണ്ടായപ്പോള്‍ അത് തന്റേതല്ലെന്ന് ന്യായീകരിക്കുകയും തനിക്കും കുട്ടിക്കും ജീവനാശം ലഭിക്കാതെ വരികയും ചെയ്തതായി യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
കുട്ടിയുടെ ആശുപത്രി രേഖയിലും യുവതിയുടെ പാസ്‌പോര്‍ട്ടിലും ഇതര രേഖകളിലും മാത്രമല്ല ബിനോയ് കോടിയേരിയുടെ പേരുകളുള്ളത്. ബിനോയ് കോടിയേരി യുവതിയോടും കുട്ടിയോടുമൊപ്പം കഴിയുന്നതിന്റെ ഒട്ടേറെ ഫോട്ടോകളും യുവതി പോലീസിന് കൈമാറിയിരുന്നു.
ഈ നിലയില്‍ പത്തുകോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നാണ് യുവതിയുടെ നിലവിലെ ഡിമാന്‍ഡ്. മുംബൈയില്‍ ഒരു ഫ്‌ളാറ്റും ഒരു കോടി രൂപയും നല്‍കാന്‍ ഇടനിലക്കാര്‍ ബിനോയിക്കു വേണ്ടി സംസാരിച്ചെന്നും എന്നാല്‍ 10 കോടി രൂപയില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് യുവതി ആവര്‍ത്തിക്കുന്ന നിലപാടെന്നും പറയുന്നു.എന്തായാവും ക്രിസ്മസിനും പുതുവര്‍ഷത്തിലും കോടിയേരി ബാലകൃഷ്ണനു മക്കള്‍ സമാധാനം കൊടുക്കില്ലെന്ന സ്ഥിതിയെത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha