കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടയുടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത് നന്നായി... തിരുവനന്തപുരം പട്ടം പ്ലാമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി!

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. രാത്രി 9.45ഓടെ പട്ടം പ്ലാമൂടാണ് സംഭവം. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്നു നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. അപകടത്തില്‍ കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു.
തിരുനെല്‍വേലി സ്വദേശി അന്തോണി സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. നാട്ടുകാരാണ് കാറിലുള്ളവരാണ് പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha