ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയാണ് താനെന്ന് കോടതിയില്‍ എം ശിവശങ്കര്‍; വാദത്തെ എതിർത്ത് കസ്റ്റംസ് കോടതിയിൽ ; 7 തവണ സ്വപ്നയുമൊത്ത് വിദേശയാത്ര നടത്തി

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയാണ് താനെന്ന് കോടതിയില്‍ വിശദീകരിച്ച് എം ശിവശങ്കര്‍. ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ 7 തവണ സ്വപ്നയുമൊത്ത് ശിവശങ്കര്‍ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. മുഴുവന്‍ ചെലവും വഹിച്ചത് താനാണെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുമുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തേയും കസ്റ്റംസ് കോടതിയില്‍ എതിര്‍ക്കുകയും ചെയ്തു . 2015 മുതല്‍ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ വിദേശ യാത്രകള്‍ക്കൊന്നും രോഗം തടസമായില്ലേ എന്നും കസ്റ്റംസ് ചോദിച്ചു. യാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു. ഒരു മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയില്‍ ചോദിച്ചു. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് യു എ ഇ എന്ന് കോടതി ഓര്‍ക്കണമെന്നും കസ്റ്റംസ് പറഞ്ഞു. യു എ ഇ യുമായുള്ള ബന്ധത്തെ പോലും ഈ കേസ് ബാധിച്ചുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. നാളെയാണ് ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി വിധി പറയുന്നത്.
https://www.facebook.com/Malayalivartha