കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി . കേസില്‍ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . കേസ് ക്രൈംബ്രാഞ്ചിന് വിട്ട സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനോ വിശദമായി ചോദ്യം ചെയ്യുന്നതിനോ പൊലീസ് തയാറായില്ല. ഹാജരാക്കിയ മൂന്നു പേരും ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ല ജയിലില്‍ റിമാന്റിലാണ് .
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. ഇര്‍ഷാദിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ആദ്യ നടപടി .കണ്ണൂര്‍ എസ്പി മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഇതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുന്നത്. കേസില്‍ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയെങ്കിലും തെളിവെടുപ്പ് നടത്താനായിട്ടില്ല.
https://www.facebook.com/Malayalivartha