വിമാനത്താവളത്തിൽ സ്വർണവേട്ട; വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് അഞ്ച് പേര്‍ അറസ്റ്റില്‍, നാല് കിലോ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് അഞ്ച് പേര്‍ അറസ്റ്റില്‍. നാല് കിലോയില്‍ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതിനിടെയാണ് ഇവരെ പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയിരിക്കുന്നത്. 4.269 കിലോ വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.
തഞ്ചാവൂര്‍ സ്വദേശിയില്‍ നിന്ന് 765 ഗ്രാമും, ആലപ്പുഴ സ്വദേശിയില്‍ നിന്ന് 870 ഗ്രാമും, പട്ടാമ്ബി സ്വദേശിയില്‍ നിന്ന് 774 ഗ്രാമും ചാവക്കാട് സ്വദേശിയില്‍ നിന്ന് 870 ഗ്രാമുംപത്തനംതിട്ട സ്വദേശിയില്‍ നിന്ന് 1061 ഗ്രാം സ്വര്‍ണമാണ് അധികൃതർ പിടികൂടിയത്.
https://www.facebook.com/Malayalivartha