അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ എന്റെ സഹോദരങ്ങള്‍ക്ക് ഒരു വീടൊരുക്കാന്‍ ഈ ചേട്ടന്‍ മുന്നിലുണ്ടാവും... ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്…നെയ്യാറ്റിന്‍കരയില്‍ അച്ഛനും അമ്മയും മരിച്ച കുട്ടികളോട് ഫിറോസ് കുന്നംപറമ്പില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കാന്‍ പോലീസ് എത്തിയതിനിടെ നടത്തിയ ആത്മഹത്യാശ്രമത്തില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍. 'ആര് കൈവിട്ടാലും നിങ്ങളോടൊപ്പം ഞാനുണ്ട്' ഫിറോസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പറഞ്ഞു. ജനുവരി പകുതി മുതല്‍ വീടിനുള്ള പ്രവൃത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ....
ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്…..അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ എന്റെ സഹോദരങ്ങള്‍ക്ക് ഒരു വീടൊരുക്കാന്‍ ഈ ചേട്ടന്‍ മുന്നിലുണ്ടാവും,ഞങ്ങള്‍ പണിഞ്ഞു തരും
നിങ്ങള്‍കൊരു വീട് ……..
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്ബതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാല്‍ അവര്‍ക്കുള്ള വീട് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പറയുന്ന വാര്‍ത്തയും എന്നാല്‍ സര്‍ക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികള്‍ പറയുന്ന വാര്‍ത്തയും കണ്ടു എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങള്‍ക്കൊരു വീടൊരുക്കാന്‍ ഞാനുണ്ട് മുന്നില്‍ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം..
https://www.facebook.com/Malayalivartha