നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍... സംഭവത്തില്‍ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം...

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
റൂറല്‍ എസ്‍പിക്കാണ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് നിര്‍ദേശം നല്‍കിയത്. നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ ഗുരുതരമായി പൊള്ളലേറ്റ രാജനും അമ്ബിളിയും ഇന്നലെയാണ് മരണത്തിന് കീഴടങ്ങുന്നത്.
പൊലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി രാജന്റേയും അമ്ബിളിയുടേയും മക്കള്‍ രംഗത്തെത്തിയിരുന്നു.
ഒഴിപ്പിക്കല്‍ ഒഴിവാക്കാന്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിെടെ പൊലീസ് ലൈറ്റര്‍ തട്ടിമാറ്റിയപ്പോഴാണ് അച്ഛന്റെ ശരീരത്തിലേക്ക് തീപടര്‍ന്നതെന്ന് മക്കള്‍ പറഞ്ഞിരുന്നു.
രാജന്‍റേയും അമ്ബിളിയുടെയും മരണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട മക്കളുടെ പൂര്‍ണമായ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും.
പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപി റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ പരാതിക്കാരിയായ വസന്ത കരുതല്‍ തടങ്കലിലാണ്.
https://www.facebook.com/Malayalivartha