വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമ അറസ്റ്റില്‍... അഭിഭാഷകനായ ഇംതിയാസ് അഹമ്മദാണ് അറസ്റ്റിലായത്....

വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമ അറസ്റ്റില്‍. അഭിഭാഷകനായ ഇംതിയാസ് അഹമ്മദാണ് അറസ്റ്റിലായത്.
ഇംതിയാസിന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പൊലീസിന് മുന്നില്‍ ഇംതിയാസ് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെടുന്നതിനിടെ തമിഴ്നാട് സ്വദേശിനിയായ കുമാരി ഫ്ളാറ്റിലെ ആറാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമാരി നാലാം ദിവസം മരിച്ചു. ഇതോടെ ഇംതിയാസ് അഹമ്മദ് ഒളിവില്‍ പോയിരുന്നു.
മാത്രമല്ല കുമാരിയെ വീട്ടില്‍ പോകാന്‍ അനുവദിക്കാതെ ഇംതിയാസ് ഫ്ളാറ്റില്‍ പൂട്ടിയിട്ടതാണ് മരണം സംഭവിക്കാന്‍ കാരണമെന്ന് കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസനും പൊലീസിന് മൊഴി നല്‍കിയിരുന്നു.
വീട്ടുജോലിക്കാരിയെ അന്യായമായി തടഞ്ഞുവെച്ചു എന്ന കുറ്റമാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ മാസം 13നാണ് സേലം സ്വദേശിനി കുമാരി(55) മരിച്ചത്.
https://www.facebook.com/Malayalivartha