കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യും ; നാട്ടുകാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്തുമെന്ന് ജില്ലാ കളക്ടറുടെ ഉറപ്പ്; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ; അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികില്‍സയ്ക്കിടെ ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കരയില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം ജില്ലാ കളക്ടര്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. ദമ്ബതികള്‍ പൊള്ളലേറ്റ് മരിക്കാനിടയാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം അവസാനിച്ചത്. നാട്ടുകാര്‍ മുന്നോട്ട് വച്ച മറ്റ് മൂന്ന് ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നാളെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പൊള്ളലേറ്റു മരിച്ച അമ്ബിളിയുടെ മൃതദേഹവുമായി എത്തിയ ആമ്ബുലന്‍സ് തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധം അവസാനിച്ചതോടെ അമ്ബിളിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുട്ടികളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, കുടുംബത്തിന് അടിയന്തരമായി ധനസഹായം, സ്ഥലം പേരിലാക്കി അവിടെ വീട് നിര്‍മ്മിച്ച് നല്‍കണം ദമ്ബതികള്‍ പൊള്ളലേറ്റ് മരിക്കാന്‍ കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തഹസീല്‍ദാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയെങ്കിലും രേഖപ്രകാരം നല്‍കണമെന്നായിരുന്നു ആവശ്യം.
മൃതദേഹവുമായി ഹൈവേ റോഡില്‍ പ്രതിഷേധിക്കാന്‍ നീക്കം നടന്നിരുന്നു. നെല്ലിമൂടിലേക്ക ആംബുലന്‍സ് മാറ്റാനുള്ള നീക്കം പൊലീസ് ചെറുത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് കളക്ടര്‍ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയത്.
ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ അയല്‍വാസി വസന്തയെ കസ്റ്റഡിയില്‍ എടുക്കണമെന്നാവശ്യപ്പെട്ടും നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. വസന്തയെ വീട്ടില്‍നിന്ന് മാറ്റാതെ അമ്ബിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നു നാട്ടുകാരില്‍ ചിലര്‍ നിലപാടെടുത്തു. ചോറുകഴിക്കാന്‍ പോലും അനുവദിക്കാതെ രണ്ടുപേരെ ഇല്ലാതാക്കിയ പൊലീസെന്ന ആക്രോശങ്ങളുയര്‍ന്നിരുന്നു
മരിച്ച രാജനും ഭാര്യ അമ്ബിളിയും കുടുംബവും താമസിക്കുന്ന പോങ്ങില്‍ ലക്ഷംവീട് കോളനിയിലെ ഭൂമി തന്റേതാണെന്നു കാട്ടി വസന്ത നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. 2 മാസം മുന്‍പ് കോടതിയില്‍നിന്ന് ഒഴിപ്പിക്കാന്‍ ആളെത്തിയെങ്കിലും രാജന്‍ വിസമ്മതിച്ചു. പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ വീണ്ടും അധികൃതരെത്തിയപ്പോഴാണ് രാജന്‍ തലയിലൂടെ പെട്രോള്‍ ഒഴിച്ചതും, അപകടമുണ്ടായതും. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha