തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കും; നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസിന്റെ ഭാഗത്തെ വീഴ്ച പരിശോധിക്കും. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കും. വിഷയം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. വിശദമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. മരിച്ച ദമ്ബതികളുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ ഗുരുതരമായി പൊള്ളലേറ്റ രാജനും അമ്ബിളിയും ഇന്നലെയാണ് മരണത്തിന് കീഴടങ്ങുന്നത്.
പൊലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി രാജന്റേയും അമ്ബിളിയുടേയും മക്കള്‍ രംഗത്തെത്തിയിരുന്നു. ഒഴിപ്പിക്കല്‍ ഒഴിവാക്കാന്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിെടെ പോലീസ് ലൈറ്റര്‍ തട്ടിമാറ്റിയപ്പോഴാണ് അച്ഛന്റെ ശരീരത്തിലേക്ക് തീപടര്‍ന്നതെന്ന് മക്കള്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha