നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യചെയ്ത ദമ്ബതികളുടെ ഇളയ മകന്‍ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം; രഞ്ജിത്തിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി

നെയ്യാറ്റിന്‍കര വീട് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത ദമ്ബതികളുടെ ഇളയ മകന്‍ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. രഞ്ജിത്തിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുടിയൊഴുപ്പിക്കല്‍ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികള്‍ കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിന്‍തിരിപ്പിക്കാന്‍ രാജന്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്.
https://www.facebook.com/Malayalivartha