ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ച് എറണാകുളം സെഷന്‍സ് കോടതി

നഗരത്തിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച കേസില്‍ പ്രതികള്‍ക്കു ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് പ്രതികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് റംഷാദ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്.നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. എന്നാല്‍ വിഷയത്തില്‍ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികള്‍ ഒളിവില്‍ പോകുകയും ഒടുവില്‍ പോലീസിനു കീഴങ്ങുകയുമായിരുന്നു.
തുടര്‍ന്ന് സംഭവത്തില്‍ ഇരുവരുടേയും കുടുംബത്തെ ഓര്‍ത്ത് മാപ്പു നല്‍കുന്നതായി നടി അറിയിച്ചിരുന്നു. ഇത് പരിഗണിക്കാനാവില്ലെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോവില്ലെന്നും പോലീസ് വ്യക്തമാക്കി.. പോലീസ് റിമാന്റില്‍ കഴിയുമ്ബോഴാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha