യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് റംഷാദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഡിസംബര്‍ 20നാണ് പ്രതികള്‍ അറസ്റ്റിലായത്. കൊച്ചിയിലെ മാളില്‍ 17ന് വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവശേഷം മെട്രോയില്‍ കയറിയ പ്രതികള്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് മലബാറിലേക്ക് ട്രെയിന്‍ കയറിയത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം എന്നിവയാണ് ഉപാധികള്‍. എറണാകുളം സെഷന്‍സ് കോടതി ജഡ്ജി കെ. കമനീസാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha