അതും കൂടെ കഴിഞ്ഞാൽ വിരമിക്കും; വിരമിക്കലിനെ കുറിച്ച് വ്യക്തമാക്കി വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ല്‍

തന്റെ വിരമിക്കലിനെ കുറിച്ച് വ്യക്തമാക്കി വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ല്‍ രംഗത്ത്. ഉടനൊന്നും വിരമിക്കാന്‍ ഉദ്ദേശമില്ലെന്ന് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിരമിക്കാന്‍ പദ്ധതിയില്ലെന്നാണ് ഗെയ്ല്‍ പറഞ്ഞു . വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ എന്തായാലും ചിന്തിക്കുന്നുല്ലെന്നും അദ്ദേഹം ഗെയ്ന്‍ വ്യക്തമാക്കി.
വയസ് 41 ആയെങ്കിലും ബാറ്റ് താഴെ വെക്കാന്‍ ഉദ്ദേശമില്ലെന്ന് അദ്ദേഹം പറഞ്ഞു. 'റിട്ടയര്‍ ചെയ്യാന്‍ ഇപ്പോള്‍ പദ്ധതിയൊന്നുമില്ല. അഞ്ച് വര്‍ഷം കൂടി കളിക്കാനാകുമെന്നാണ് തോന്നുന്നത്. 45ന് മുന്‍പ് ഏതായാലും ഇല്ല. രണ്ട് ലോകകപ്പ് കൂടി കഴിയാനുണ്ടെന്ന് ഗെയ്ല്‍ പറഞ്ഞു. ഇത്തവണ നടന്ന ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് ഗെയ്ല്‍ കാഴ്ച വെച്ചത്. വെറും ഏഴ് മത്സരങ്ങളില്‍ നിന്നും 288 റണ്‍സ് ആണ് ഗെയ്ല്‍ വാരിക്കൂട്ടിയത്. ആദ്യ മത്സരങ്ങളില്‍ ഗെയ്ലിന് അവസരം നല്‍കാതിരുന്നതില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് ഖേദിച്ച ടൂര്‍ണമെന്‍റ് കൂടിയായിരുന്നു അത്. 99 റണ്‍സ് നേടിയ വെടിക്കെട്ട് ഇന്നിങ്സ് ഉള്‍പ്പെടെ മൂന്ന് അര്‍ധശതകങ്ങളും ഗെയ്ല്‍ നേടിയിരുന്നു .
https://www.facebook.com/Malayalivartha