മംഗളൂരുവിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മംഗളൂരു ചന്നരായപട്ടണ താലൂക്കിലെ ദോദേരി ഗാർഡ് ഗേറ്റിന് സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മട്ടിഘട്ട വില്ലേജിലെ വി. രമേശ് (23), എം.ഹൊന്നേനഹള്ളി വില്ലേജിലെ കെ.പുരുഷോത്തം (26) എന്നിവരാണ് മരിച്ചത്.
രമേശും കിരണും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ എതിർദിശയിൽ നിന്ന് വന്ന പുരുഷോത്തം ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
രമേശ് സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് . ബൈക്ക് യാത്രികനായ പുരുഷോത്തം പിന്നീട് മരിച്ചു. സ്കൂട്ടറിലുണ്ടായിരുന്ന കിരണിന് ഗുരുതരമായി പരിക്കേറ്റ് ഹാസൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് . സ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്ത് ഹിരിസാവെ പൊലീസ് .
https://www.facebook.com/Malayalivartha
























