11 മാസം പ്രായമായ കുഞ്ഞിനെ ഉറക്കി കിടത്തി അമ്മ പോയി... കാണാതായ അമ്മയ്ക്ക് വേണ്ടി കണ്ണ് നട്ട് ആ 3 കൺമണികൾ

മാതാപിതാക്കളെ നഷ്ടപ്പെട്ടവരുടെ വേദന പറഞ്ഞാറിയിക്കാവുന്നതിലപ്പുറമാണ്. കഴിഞ്ഞ ദിവസങ്ങളിലായി കേരളം അത് കണ്ടതാണ്. സമൂഹമനഃസാക്ഷിയെ നടുക്കുന്നതായിരുന്നു നെയ്യാറ്റിൻകരയിലെ രാജന്റെയും ഭാര്യ അമ്പിളിയുടെയും ആത്മഹത്യ. രാഹുലിൻെറയും രഞ്ജിത്തിൻെറയും കണ്മുന്നിൽ വെച്ചാണ് മാതാപിതാക്കൾ കത്തിയമർന്നത്. പിന്നീട് നെയ്യാറ്റിൻകരയിലെ ആ രണ്ട് ആൺമക്കളെ കേരളത്തിലെ ഓരോ കുടുംബങ്ങളും സ്വന്തം വീട്ടിലെ മക്കളെപ്പോലെ ഏറ്റെടുത്തിരിക്കുകയാണ്
ഇപ്പോൾ ഇതാ അമ്മയെ കണ്ണ് നട്ട് കാത്തിരിക്കുന്ന ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. കാണാതായ അമ്മയ്ക്കുവേണ്ടി മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് കാത്തിരിക്കുന്നത് . കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുല്‍ ഉസ്നയെയാണ് രണ്ടുമാസം മുന്‍പ് കാണാതായത്. ഉമ്മയുടെ മാറോട് ചേര്‍ന്ന് കിടക്കേണ്ട പ്രായം. ഉമ്മയെന്നുമാത്രം വിളിക്കാനറിയാവുന്ന ഒരുവയസുകാരന്‍. മൂന്നും അഞ്ചും വയസുള്ള രണ്ട് സഹോദരിമാര്‍. മൂന്ന് കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ചിരിക്കുന്ന പിതാവ് സൗമേഷ്. ഇവരുടെ കാത്തിരിപ്പ് നീളുകയാണ്.
കഴിഞ്ഞ ഒക്ടോബര്‍ 29ന് രാവിലെ പതിനൊന്ന് മാസം പ്രായമായ ഇളയ കുഞ്ഞിനെ ഉറക്കി കിടത്തി മരുന്ന് വാങ്ങാനിറങ്ങിയതാണ് ഷെഹനുല്‍. പിന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ഇരുവരും ആറുവര്‍ഷം മുന്‍പാണ് വിവാഹിതരായത്. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസ് വിശദീകരണം. മുന്നിലൂടെ കടന്നുപോകുന്ന മുഖങ്ങള്‍ക്കിടയില്‍ ഈ മുഖം കണ്ടാല്‍ പൊലീസില്‍ വിവരമറിയിച്ചു സഹായിക്കണമെന്നാണ് സൗമേഷിന്റെ അഭ്യര്‍ഥന
https://www.facebook.com/Malayalivartha