ബിഎംഎസ് നേതൃത്വം നല്‍കുന്ന കെ.എസ്.ടി എംപ്ലോയീസ് സംഘ് കെഎസ്‌ആര്‍ടിസിയിലെ അംഗീകൃത യൂണിയന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു

ബിഎംഎസ് നേതൃത്വം നല്‍കുന്ന കെ.എസ്.ടി എംപ്ലോയീസ് സംഘ് കെഎസ്‌ആര്‍ടിസിയിലെ അംഗീകൃത യൂണിയന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഹിതപരിശോധനയില്‍ 80 ശതമാനം വോട്ട് എണ്ണിയപ്പോള്‍ 18 ശതമാനം വോട്ട് കെ.എസ്.ടി എംപ്ലോയിസ് സംഘിനു നേടി . ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയന്‍ അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്‌ആര്‍ടിസിയില്‍ നടന്ന ഹിതപരിശോധനയില്‍ ചരിത്ര വിജയം കുറിച്ചത് കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിന്റേയും പരിശ്രമത്തിന്റേയും ഫലമാണെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ് പറഞ്ഞു . കാലകാലങ്ങളായി ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയ ലാഭത്തിനായി തകര്‍ക്കാന്‍ ശ്രമിച്ച കെഎസ്‌ആര്‍ടിസിയെ കൈ പിടിച്ചുയര്‍ത്താന്‍ ബിഎംഎസിനെ തൊഴിലാളികള്‍ നെഞ്ചിലേറ്റിയെന്നതിനാലാണ് ഈ അംഗീകാരം. കെഎസ്‌ആര്‍ടിസിയിലെ എല്ലാ ബിഎഎസ് പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അംഗീകാരത്തിനായി പ്രവര്‍ത്തിച്ച മറ്റു ദേശസ്‌നേഹികള്‍ക്കും ബിഎംഎസ് സംസ്ഥാ സമിതിയുടെ അഭിനന്ദനങ്ങള്‍ നേരുകയുണ്ടായി .
https://www.facebook.com/Malayalivartha