സ്കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ധൈര്യം പകര്‍ന്നും അവർക്കൊപ്പം ഒരേ ബെഞ്ചില്‍ ഇരുന്നും മന്ത്രി സി രവീന്ദ്രനാഥ്

സ്കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ധൈര്യം പകര്‍ന്നും മന്ത്രി സി രവീന്ദ്രനാഥ്. അവർക്കൊപ്പം ഒരേ ബെഞ്ചില്‍ ഇരുന്നു. ഏകദേശം പത്ത് മാസത്തിനു ശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഭാഗികമായി തുറന്നത്. അതിനിടെ കുട്ടികള്‍ക്ക് കരുത്തുപകരാന്‍ മന്ത്രി എത്തുകയായിരുന്നു . പുതുക്കാട് സെന്റ്.ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ചു.
മുന്‍പൊന്നും പരിചിതമല്ലാത്ത സാഹചര്യത്തിലേക്കാണ് എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ഥികള്‍ വന്നുകയറിയത്. മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച്, ശരീരോഷ്മാവ് പരിശോധിച്ച് അവര്‍ ഓരോരുത്തരായി ക്ലാസില്‍ കയറി. ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ഥി മാത്രം. ഒറ്റ ബഞ്ചില്‍ തിങ്ങി ഞെരുങ്ങി ഇരുന്ന കൂട്ടുകാരെല്ലാം ഒത്തിരി അകലെയായ പോലെ ഓരോരുത്തര്‍ക്കും തോന്നികാണും. എങ്കിലും മനസുകൊണ്ട് അവരൊന്നും അകലങ്ങളിലായിരുന്നില്ല.കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് സ്‌കൂളുകളില്‍ അധ്യയനം പുനഃരാരംഭിച്ചത്. 3118 ഹൈസ്‌കൂളുകളിലും 2077 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുമായി 10, 12 ക്ലാസുകളില്‍ പഠിക്കുന്ന ഏഴ് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്കായാണ് വെള്ളിയാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമല്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ് എന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha