കടയ്ക്കാവൂരിലെ പോക്‌സോ കേസ്.... ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ് അമ്മയ്‌ക്കെതിരെ മൊഴി നല്‍കിച്ചതെന്ന ഇളയകുട്ടി; കേസ് കെട്ടിച്ചമച്ചതെന്ന പരാതിയില്‍ നിജസ്ഥിതി ശിശുക്ഷേമ സമിതി അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പോക്‌സോ ചുമത്തി അമ്മയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിജസ്ഥിതി ശിശുക്ഷേമ സമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. കേസും കെട്ടിച്ചമച്ച പരാതിയെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡനപരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു!. ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ് അമ്മയ്‌ക്കെതിരെ മൊഴി നല്‍കിച്ചതെന്ന ഇളയകുട്ടിയുടെ വെളിപ്പെടുത്തലും ഉന്നത ഇടപെടലിന് വഴിയൊരുക്കി. പൊലീസിന്റെ വീഴ്ച വനിതാകമ്മിഷനും ചൂണ്ടിക്കാട്ടി.
അറസ്റ്റിലായ യുവതിയുടെ ഇളയമകന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തരത്തിലാണ് യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങള്‍. മൂന്ന് വര്‍ഷമായി കുടുംബം വേര്‍പ്പെട്ട് കഴിയുകയാണ്. ഇതിനിടെ വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു. അതിനെ എതിര്‍ത്തതോടെയാണ് ഭീഷണി തുടങ്ങിയതെന്നും കുടുംബത്തിന്റെ ആരോപണം.
രണ്ടാം വിവാഹത്തിന് ശേഷം മൂന്ന് മക്കളുമായി ഭര്‍ത്താവ് വിദേശത്ത് പോയിരുന്നു. അവിടെവച്ച് മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണ് മൊഴി. രഹസ്യമൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയാണ് അറസ്‌റ്റെന്ന് പൊലീസും വിശദീകരിക്കുന്നു. എന്നാല്‍, കുടുംബപ്രശ്‌നമോ മൊഴിയിലെ പൊരുത്തക്കേടുകളോ അന്വേഷിക്കാന്‍ പൊലീസ് തയാറായില്ല. പരാതിയുമായി ചെന്നപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha