തലയില്‍ കൈവച്ചുപോകും... പ്രണയിച്ച് പട്ടിണി കിടന്ന് വിവാഹം കഴിച്ചവരുടെ തീരാപ്പക അവസാനിച്ചത് മകനെക്കൊണ്ട് മാതാവിനെതിരെ പീഡനപരാതി കൊടുപ്പിച്ച് അകത്തിട്ട്; ലോകത്തിന് മുന്നില്‍ ചെയ്യാത്ത കുറ്റത്തിന് ഏറ്റവും വലിയ ശിക്ഷ ഏറ്റുവാങ്ങിയ ആ അമ്മയെ അവസാനം മലയാളികള്‍ തിരിച്ചറിഞ്ഞു; മാതാവിനെതിരായ പോക്‌സോ പരാതി ഗൂഢാലോചനയെന്ന് ബന്ധുക്കള്‍; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

അമ്മ മകനെ പീഡിപ്പിച്ചു എന്ന വാര്‍ത്ത കാട്ടുതീയായി പടരുമ്പോള്‍ അതിന്റെ പിന്നിലെ സത്യം അറിയുന്ന ചിലരെങ്കിലുമുണ്ടായിരുന്നു നാട്ടില്‍. ലോകത്തിന് മുന്നില്‍ ചെയ്യാത്ത കുറ്റത്തിന് ഇത്രയേറെ അപമാനിക്കപ്പെട്ട മറ്റൊരു അമ്മയുണ്ടോന്ന് സംശയം. കേട്ടാല്‍ പോലും അറയ്ക്കുന്ന കഥകളുണ്ടാക്കി അവരെ ജയിലിലടയ്ക്കുമ്പോള്‍ അതിന് പിന്നില്‍ വലിയൊരു കഥയുണ്ടെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. പ്രണയിച്ച് അവസാനം വിവാഹം കഴിക്കാനായി പട്ടിണി കിടന്നവരുടെ കുടിപ്പകയാണ് ഇതിലവസാനിച്ചതെന്ന് പുറത്താകുമ്പോള്‍ മലയാളികള്‍ തലയില്‍ കൈവച്ചു പോകും. നാട്ടുകാരും ബന്ധുക്കളും ഇത് സാക്ഷ്യപ്പെടുത്തുമ്പോള്‍ അറിയാതെ ആ അമ്മയുടെ നീതിക്കായി ശബ്ദിച്ചു പോകുന്നു.
അമ്മ മകനെ പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന വാദവുമായി യുവതിയുടെ വീട്ടുകാരും കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്. വിവാഹബന്ധം വേര്‍പെടുത്താതെ മൂന്നു വര്‍ഷമായി അകന്നു കഴിയുന്ന ഭര്‍ത്താവ് മകനെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പരാതി പറയിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് യുവതി ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസില്‍ കുടുക്കാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. രണ്ടാം ഭാര്യയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ കാര്യങ്ങള്‍ കുഴഞ്ഞ് മരിയുകയാണ്.
ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത യുവതി ഇപ്പോള്‍ റിമാന്‍ഡിലാണ്. പോക്‌സോ കേസില്‍ ഇരയെന്നു പറയുന്ന 14കാരന്‍ പിതാവിനൊപ്പം ഇപ്പോള്‍ ഗള്‍ഫിലാണെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. ഇവര്‍ക്ക് ഈ മകനെ കൂടാതെ 17ഉം, 11ഉം വയസുള്ള ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയുമുണ്ട്. പതിനൊന്നു വയസുള്ള കുട്ടി ഇപ്പോള്‍ യുവതിയുടെ കുടുംബത്തോടൊപ്പമാണ്. മറ്റു മൂന്നു മക്കള്‍ പിതാവിനൊപ്പമാണ്. തന്നെയും അമ്മയെയും അച്ഛന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് മൂന്നാമത്തെ കുട്ടി പറയുന്നു. അച്ഛനൊപ്പം മൂന്നു ദിവസം താമസിച്ചിരുന്നപ്പോള്‍ ഉപദ്രവിച്ചെന്നും പട്ടിണിക്കിട്ടെന്നും കുട്ടി വെളിപ്പെടുത്തി.
ഇവരുടേത് പ്രണയ വിവാഹമായിരുന്നു. യുവതി ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവശേഷവും മര്‍ദ്ദനം പതിവായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറയുന്നു. യുവതി ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന് കലി തുടങ്ങിയത്. ഭര്‍ത്താവ് മറ്റൊരു യുവതിയെ കണ്ണുവച്ചതോടെ പ്രശ്‌നങ്ങളായി. അത് ചോദ്യം ചെയ്തതാണ് പൊന്നുമകള്‍ ജയിലിലായതെന്നുമാണ് ആ മാതാവ് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്.
യുവതിയെ ജയിലിലടച്ച സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഐ.പി.എസ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും. വക്കം അശോകന്‍ ജനറല്‍ കണ്‍വീനറും വക്കം സജീവ് കണ്‍വീനറുമാണ്. കടയ്ക്കാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിറുത്തി കേസ് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സംഭവം വലിയ വിവാദമായതോടെ കേസ് ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസിന് വീഴ്ച പറ്റിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഐ.ജി അന്വേഷിക്കും.
https://www.facebook.com/Malayalivartha