ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ നാരായണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു....ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി

ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ നാരായണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇരുപതിലധികം തവണ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അവസരം ലഭിക്കുന്നത്.
നിലവിൽ പാലക്കാട് ഇല്ലിക്കോട്ടു കുറിശി ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ് അദ്ദേഹം. ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി. ഇത്തവണ 49 അപേക്ഷകളാണ് പരിഗണിക്കപ്പെട്ടത്.
കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ35 പേരുകൾ എഴുതി വെള്ളികൂടത്തിലിട്ട ശേഷം നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി നറുക്കെടുക്കുകയായിരുന്നു. ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്.
തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് , തന്ത്രി കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഏ വി ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ എസ് ബാലഗോപാൽ, അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. നിയുക്ത മേൽശാന്തി മാർച്ച് 31ന് രാത്രി സ്ഥാനമേൽക്കും. അതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha























