ഫെബ്രുവരി മുതൽ തൊഴിലുറുപ്പുകാർക്ക് ക്ഷേമനിധി, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ! പ്രവാസികൾക്കായുളള തൊഴിൽ പദ്ധതിക്കായി നൂറ് കോടി... നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി പെൻഷൻ മൂവായിരം രൂപ.. സാധാരണക്കാരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

സാധാരണക്കാരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങൾ ഉൾപ്പെടുന്ന ബഡ്‌ജറ്റുമായി ധനമന്ത്രി തോമസ് ഐസക്ക്.
75 ദിവസം തൊഴിലെടുത്ത തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഉത്സവബത്ത
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി പെൻഷൻ മൂവായിരം രൂപ
കർഷക തൊഴിലാളി ക്ഷേമനിധിക്ക് നൂറ് കോടി
കാർഷികേതര മേഖലയിൽ മൂന്ന് ലക്ഷം തൊഴിൽ അവസരം
ഫെബ്രുവരി മുതൽ തൊഴിലുറുപ്പുകാർക്ക് ക്ഷേമനിധി
അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ
ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി രൂപ.
മൂന്ന് വ്യവസായ ഇടനാഴികൾക്ക് അമ്പതിനായിരം കോടി
കൊവിഡാനന്തര കാലത്ത് പ്രവാസിച്ചിട്ടി ഊർജ്ജിതപ്പെടുത്തും
മൂന്നാം ലോകകേരളസഭ ഈ വർഷം അവസാനം നടത്തും
പ്രവാസികൾക്കായുളള തൊഴിൽ പദ്ധതിക്കായി നൂറ് കോടി
ഓൺലൈൻ പ്രവാസി സംഗമം പഞ്ചായത്തുകളിൽ നടത്തും
അർബുദ മരുന്നുകൾ നിർമ്മിക്കാൻ പ്രത്യേക പ്ലാന്റ്
കേരള വിനോദസഞ്ചാരി ക്ഷേമനിധി ബോർഡ് ആരംഭിക്കും
മൂന്നാറിൽ ട്രെയിൻയാത്ര പുനരുജ്ജീവിപ്പിക്കും.ടാറ്റയുമായി ചർച്ച നടത്തും
. തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കായി പത്ത് കോടി
ടൂറിസം സംരഭകർക്ക് പലിശ ഇളവോടെ വായ്‌പ
സർക്കാർ ടെൻഡറുകളിൽ സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന
പൊതുമേഖല സ്ഥാപനങ്ങൾക്ക് 250 കോടി
കെ എസ് ഡി പിക്ക് 150 കോടി കിഫ്‌ബി സഹായം
ടെക്‌നോപാർക്ക് വികസനത്തിന് 22 കോടിയും ഇൻഫോപാർക്കിന് 36 കോടിയും സൈബർപാർക്കിന് 12 കോടി രൂപയും നീക്കിവച്ചു
സ്റ്റാർട്ടപ്പ് വ്യവസായങ്ങൾക്കായി ആറിന കർമ്മ പരിപാടി; നഷ്‌ടമുണ്ടായാൽ 50 ശതമാനം സർക്കാർ വഹിക്കും
കേരള ഇന്നൊവേഷൻ ചലഞ്ചിന് 40 കോടി
https://www.facebook.com/Malayalivartha