Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

കെ ബി ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നത്തിൽ ട്വിസ്റ്റ്..കാലുപിടിച്ച് മാപ്പ് പറഞ്ഞ് മന്ത്രിയുടെ ഭാര്യ.. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കൂടിക്കാഴ്ച..മന്ത്രി കസേരയുടെ ഭാവി നിർണയിക്കും..

10 MARCH 2026 12:39 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ കെ ബി ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നത്തിൽ ട്വിസ്റ്റ് . മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വഴിത്തിരിവ്. അസ്വാരസ്യങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു.

ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗണേഷ് തന്നോട് മാപ്പുപറയാനാണ് കാത്തിരുന്നത്. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗണേഷിനെതിരെ പരാതി നൽകില്ല. തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് വേദനിപ്പിച്ചത്. പ്രതികാര നടപടികളൊന്നുമുണ്ടാകില്ല. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്. അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു. ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിന്‍റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

 

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷിന്റെ രാജി സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നും ഗണേഷിന്‍റെ രാജി ചോദിച്ച് വാങ്ങുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് വിഷയത്തിൽ വഴിത്തിരിവുണ്ടാക്കുംവിധത്തിൽ മന്ത്രിയുടെ ക്ഷമാപണം ഉണ്ടായത്. മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുണ്ടായിരുന്ന വലിയ അസ്വാരസ്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ നിര്‍ണ്ണായകമായത് സുഹൃത്തിന്റെ ഇടപെടല്‍.പാലക്കാട്ടുള്ള ബിന്ദു മേനോന്റെ വീട്ടിലെത്തുകയായിരുന്നു.ഗണേഷിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അദ്ദേഹം അവിടെവെച്ച് കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.

 

തുടര്‍ന്ന് ഫോണില്‍ ഗണേഷിനെ വിളിച്ചു. ഈ ഫോണിലൂടെയാണ് ഗണേഷ് ഭാര്യയോട് സംസാരിക്കുകയും ചെയ്ത തെറ്റുകള്‍ക്ക് മാപ്പു പറയുകയും ചെയ്തത്. 'എനിക്ക് നീയും നിനക്ക് ഞാനും മാത്രമേ ഉള്ളൂ' എന്ന് വൈകാരികമായി പറഞ്ഞ ഗണേഷ്, ഇനി തെറ്റാവര്‍ത്തിക്കില്ലെന്നും ഭാര്യയ്ക്ക് ഉറപ്പുകൊടുത്തു. ഇതോടെയാണ് ബിന്ദു മേനോന്‍ അനുനയത്തിലായത്. നേരത്തെ തന്നെ തന്നോട് ഭര്‍ത്താവ് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമേ ഉള്ളൂവെന്ന് ബിന്ദു മേനോന്‍ വെളിപ്പെടുത്തിയിരുന്നു.ഭാര്യ പരസ്യമായി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി കടുത്ത നിലപാട് സ്വീകരിക്കുമെന്നും, ഗണേഷിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നും നേരത്തെ സൂചനയുണ്ടായിരുന്നു.

എന്നാല്‍ ബാലഗോപാലിന്റെ ഇടപെടലിലൂടെ പ്രശ്നം കുടുംബത്തിനുള്ളില്‍ തന്നെ ഒത്തുതീര്‍പ്പായതോടെസര്‍ക്കാരിനും മുന്നണിക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്തിന്മേലുണ്ടായിരുന്ന പ്രതിസന്ധി ഇതോടെ നീങ്ങിയെന്ന് കേരളാ കോണ്‍ഗ്രസ് ബി വിലയിരുത്തുന്നു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നിലപാടും ഇനി അനുകൂലമാകാനാണ് സാധ്യത.ഇന്ന് മുഖ്യമന്ത്രിയും മന്ത്രി ഗണേഷ് കുമാറും തമ്മില്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിച്ച വിവരം മന്ത്രി മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (15 minutes ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (22 minutes ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (1 hour ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (2 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (2 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (2 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (2 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (2 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (3 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (4 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (4 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (4 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (4 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends