കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 മേയ് രണ്ടിന് പൂവരണി സ്വദേശി സ്കറിയ ചാക്കോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൂവരണി പുറത്തേൽ വീട്ടിൽ ജോസിനെയാണ് (കോനേൽ ജോസ്-66) പാലാ അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്.
പാലാ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ. അഭിലാഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന രാജൻ കെ. അരമനയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



















