വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനല്ലൂര്‍ ചോലപ്പറമ്പില്‍ വിഷ്ണുവിനെ (39) യാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവമുണ്ടായത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. ജോളി സെബാസ്റ്റ്യനെ വെങ്ങാനെല്ലൂരില്‍ വെച്ച് വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
"https://www.facebook.com/Malayalivartha




















