Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മാര്‍ച്ച് 11ന്...

10 MARCH 2026 04:32 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ നിത്യഹരിതനായകന്‍ പത്മഭൂഷണ്‍ പ്രേംനസീറിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാടായ ചിറയിന്‍കീഴില്‍ നിര്‍മ്മിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം 2026 മാര്‍ച്ച് 11 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വി.ശശി എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രേംനസീര്‍ സിനിമകളിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയ 'നിത്യഹരിതം' എന്ന ഫോട്ടോ എക്‌സിബിഷനും ഉണ്ടായിരിക്കും.

ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് സ്വാഗതം ആശംസിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ. റസൂല്‍ പൂക്കുട്ടി ആമുഖഭാഷണം നടത്തും. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ. എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. മധു, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മധുപാല്‍, ഗീത സുരേഷ് (പ്രസിഡന്റ്, ചിറയിന്‍കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ), എസ്. സിന്ധു (പ്രസിഡന്റ്, ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്ത്), ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി.അജോയ്, ആര്‍ സുഭാഷ് (ചെയര്‍മാന്‍, പ്രേംനസീര്‍ അനുസ്മരണ കമ്മിറ്റി, ഷീല എസ് (ജില്ലാ പഞ്ചായത്ത് അംഗം), നിശ റീജു (ബ്‌ളോക്ക് പഞ്ചായത്ത് അംഗം), ജ്യോതി ലക്ഷ്മി(വാര്‍ഡ് മെമ്പര്‍) തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

ആകെ അഞ്ചു കോടി 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്മാരക സമുച്ചയത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പില്‍നിന്ന് ഒരു കോടി 32 ലക്ഷം രൂപയും ചിറയിന്‍കീഴ് എം.എല്‍.എ വി. ശശിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരുകോടി 58 ലക്ഷം രൂപയും വിനിയോഗിച്ചിട്ടുണ്ട്. രണ്ട് കോടി 50 ലക്ഷം രൂപയുടെ രണ്ടാം ഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (2 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (5 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (6 hours ago)

Malayali Vartha Recommends