ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...

താമസത്തിനെത്തി ഏഴാം ദിനം പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ എണ്ണയ്ക്കാട് സ്വദേശി സാജൻ (34), ഭാര്യ അനുഷ (29) എന്നിവരെയാണ് കിടപ്പുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബവഴക്കിനെത്തുടർന്ന് അനുഷയെ കൊലപ്പെടുത്തിയ ശേഷം സാജൻ സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ രണ്ടരവയസ്സുകാരിയായ മകൾ എറീക്ക മറിയം പരിക്കുകളൊന്നുമില്ലാതെ വീടിനുള്ളിൽ നിന്നും സുരക്ഷിതയായി കണ്ടെത്തി. ഞായറാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വലിയ ശബ്ദത്തിൽ വഴക്കുണ്ടായതിനെ തുടർന്ന് വീട്ടുടമസ്ഥനും അയൽവാസികളും ഇടപെടാൻ ശ്രമിച്ചെങ്കിലും വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെയും വാതിൽ തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.
https://www.facebook.com/Malayalivartha
























