ശുചിത്വ കേരള മിഷന് 57 കോടി, ഹരിത മിഷന് പതിനഞ്ച് കോടി, ആയിരം ഹരിത സമൃദ്ധി വാർഡുകൾ.. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് നാൽപ്പത് കോടി; ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും...പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്.
കൃഷിക്കാരുടെ ഉടമസ്ഥതയിൽ നാളികേര ക്ലസ്‌റ്ററുകൾ
വർഷം തോറും ഒരു കോടി ഫലവൃക്ഷങ്ങൾ നടും
പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ രണ്ട് വർഷത്തിനിടയിൽ സ്വയം പര്യാപ്‌തത
എല്ലാ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിച്ചു
ചിത്രാഞ്ജലി വികസനത്തിനും മറ്റ് സാംസ്‌ക്കാരിക കേന്ദ്രങ്ങൾക്കുമായി 150 കോടി
നെയ്യാർ-അരുവിക്കര കുടിവെളള പദ്ധതിക്ക് 635 കോടി രൂപ
ശുചിത്വ കേരള മിഷന് 57 കോടി
ഹരിത മിഷന് പതിനഞ്ച് കോടി
ആയിരം ഹരിത സമൃദ്ധി വാർഡുകൾ
പട്ടികവിഭാഗങ്ങളിലെ 52,000 പേർക്ക് വീട്
കാട്ടാക്കട, തളിപ്പറമ്പ് മാതൃകയിൽ നീർത്തട പദ്ധതികൾ വ്യാപിപ്പിക്കും
നീല, വെളള കാർഡുകാരായ അമ്പത് ലക്ഷം കുടുംബങ്ങൾക്ക് പത്ത് കിലോ വീതം അരി പതിനഞ്ച് രൂപയ്‌ക്ക്
ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് നാൽപ്പത് കോടി
ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും
സർക്കാർ ഫണ്ട് കൊണ്ടു പണിയുന്ന എല്ലാ കെട്ടിടങ്ങൾക്കും ഭിന്നശേഷിക്കാർക്ക് സൗകര്യം
സ്‌പെഷ്യൽ സ്‌കൂളുകൾക്ക് അറുപത് കോടി
https://www.facebook.com/Malayalivartha