എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും;മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം കുറഞ്ഞനിരക്കിൽ;വമ്പൻ പ്രഖ്യാപനങ്ങൾ

എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും. മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം കുറഞ്ഞനിരക്കിൽ. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്.14 ജില്ലകളിൽ 600 ഓഫിസുകൾ ഉൾപ്പെടുന്ന കെ–ഫോൺ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും. ഇന്റർനെറ്റ് വിതരണത്തിൽ കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകും. കെ–ഫോൺ 166 കോടി രൂപ കൂടി വകയിരുത്തി.ആയിരം പുതിയ അധ്യാപക തസ്തികകൾ, ഒഴിവുകൾ നികത്തും. സർവകലാശാല നവീകരണത്തിന് 2000 കോടി രൂപ. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കും.കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റാൻ പ്രത്യേക പദ്ധതി.വീടിനടുത്ത് തൊഴിൽ പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി.സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി.
സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ.സർവകലാശാലകളിൽ ആയിരം തസ്‌തികകൾ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠനസൗകര്യം.ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കും, ഏപ്രിൽ മുതൽ ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. പാലക്കാട് കുഴൽമന്ദം ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്.സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു പ്രസംഗം. ഇൗ സർക്കാരിന്റെ അവസാന ബജറ്റാണിത്. പിണറായി സർക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നു. സിഎജി കരട് റിപ്പോർട്ടിൽ ഇല്ലാത്തത് അന്തിമ റിപ്പോർട്ടിൽ ഇടം പിടിച്ചു. ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം ഐതിഹാസിക മുന്നേറ്റമായി മാറി. കർഷകർക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിന് അടിയറവ് പറയേണ്ടിവരും. തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. ഇതു പരിഹരിക്കാൻ നിലവിലെ പദ്ധതികൾ അപര്യാപ്തം. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കൂടുതലാണ്.20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി. ജോലിക്കാവശ്യമായ കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. 2021 ഫെബ്രുവരിയിൽ റജിസ്ട്രേഷൻ ആരംഭിക്കും.
https://www.facebook.com/Malayalivartha