ഗ്യാസ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത.... ദിവസങ്ങളോളം എൽപിജി സിലിണ്ടറിനായി കാത്തിരിക്കേണ്ട, ബുക്ക് ചെയ്ത് 30 മുതൽ 45 മിനിട്ടിനുള്ളിൽ ഇന്ധനം വീട്ടിലെത്തും... ഫെബ്രുവരി മുതൽ ഇനി പുതിയ മാറ്റങ്ങൾ... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

ദിവസങ്ങളോളം എൽപിജി സിലിണ്ടറിനായി കാത്തിരിക്കേണ്ട, ബുക്ക് ചെയ്ത് ഗ്യാസ് സിലിണ്ടറിനായി ദിവസങ്ങള്‍ കാത്തിരിക്കുന്ന സ്ഥിതി ഇനി പഴങ്കഥയാവും. ബുക്ക് ചെയ്താൽ വേഗത്തിൽ സിലിണ്ടർ വീട്ടിലെത്തിക്കുന്നതിന് തത്കാൽ സേവനം ഒരുക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ഓയിൽ. ബുക്ക് ചെയ്ത ദിവസം തന്നെ കുക്കിങ് ഗ്യാസ് വീട്ടിലെത്തിക്കുന്നതിനാണ് ഈ പദ്ധതി. ബുക്ക് ചെയ്ത് 30 മുതൽ 45 മിനിട്ടിനുള്ളിൽ ഇന്ധനം വീട്ടിലെത്തിക്കാനാണ് ഇന്ത്യൻ ഓയിൽ ശ്രമിക്കുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരു പ്രധാന നഗരമോ ജില്ലയോ തെരഞ്ഞെടുക്കണം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്ത് ഈ സേവനം ആദ്യമെത്തിക്കാനാണ് പൊതുമേഖലാ എണ്ണക്കമ്പനിയുടെ ആലോചന. സേവനങ്ങൾ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര നയത്തിന് അനുസരിച്ചാണ് കമ്പനിയും നയം മാറ്റം വരുത്തിയിരിക്കുന്നത്. ഈ സൗകര്യം ഉടൻ തന്നെ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് ഇതേർപ്പെടുത്താനാണ് ആലോചന. ഇന്തൻ ബ്രാന്റ് വഴിയാണ് ഇന്ത്യൻ ഓയിൽ എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്. 14 കോടിയാണ് ഇന്ത്യൻ ഓയിലിന്റെ എൽപിജി സിലിണ്ടർ ഉപഭോക്താക്കളുടെ എണ്ണം.
എന്നാൽ ഐഒസിയുടെ അഭിപ്രായത്തിൽ ഈ സേവനം തങ്ങളുടെ എതിരാളികളായ മറ്റ് കമ്പനികളിൽ നിന്നും വ്യത്യസ്തമായി നിലനിൽക്കാൻ സഹായകമാകുമെന്നും ഐഒസിയുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം വർദ്ധിപ്പിക്കുമെന്നുമാണ്. ഈ സേവനം ഉപയോഗിക്കുന്ന ഏതൊരു ഉപഭോക്താവും ഇതിന് ഒരു ചെറിയ ചാർജ്ജ് നൽകേണ്ടിവരും. ഈ ചാർജ് എത്രയായിരിക്കും എന്ന കാര്യത്തിൽ ഇപ്പോൾ ചർച്ച നടക്കുകയാണ്. ഈ ഉടനടി സേവനത്തിനായി ഡീലർമാരുടെ നിലവിലുള്ള ഡെലിവറി നെറ്റ്‌വർക്ക് തന്നെ സേവനത്തിനായി ഉപയോഗിക്കും.
ഒരു എൽപിജി സിലിണ്ടർ മാത്രമുള്ളവർക്ക് ആ ഒറ്റ സിലിണ്ടർ പെട്ടെന്ന് തീരുമ്പോൾ വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. എന്നാൽ ഒരേസമയം രണ്ട് സിലിണ്ടറുകളുള്ളർക്ക് ഒരു സിലിണ്ടർ കഴിഞ്ഞാൽ മറ്റൊന്ന് ഉപയോഗിക്കാനുള്ള ഓപ്ഷൻ ഇവർക്ക് ഉണ്ട്. അതുകൊണ്ട് തന്നെ സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം എൽപിജി സ്വീകരിക്കുന്ന പ്രധാന വെല്ലുവിളിയാണ്.
ഒരു എൽപിജി ഡീലറുടെ അഭിപ്രായത്തിൽ ഐഒസിയുടെ ഈ പദ്ധതി തീർത്തും പുതിയതല്ലയെന്നാണ്. 2010 ജൂലൈയിൽ അന്നത്തെ Oil Minister Murali Deora ഒരുപദ്ധതി ആരംഭിച്ചിരുന്നു. അതിന്റെ പേരാണ് 'Preferred Time LPG Delivery Scheme'. ഈ പദ്ധതി പ്രകാരം ഉപഭോക്താവിന് രാവിലെ 7 മുതൽ രാത്രി 9 വരെ സിലിണ്ടർ ആവശ്യപ്പെടാം. എന്നാൽ ഈ പദ്ധതി ഒരിക്കലും നടപ്പിലാക്കാൻ കഴിഞ്ഞില്ല.
അതേസമയം ഇന്ത്യൻ ഓയിൽ കമ്പനികൾ ഈ വർഷം ആദ്യം മുതൽ രാജ്യത്തെ എൽപിജി സിലിണ്ടര്‍ വില ആഴ്ചതോറും നിശ്ചയിക്കാൻ തീരുമാനിക്കുന്നതായി റിപ്പോർറ്റുകളും പുറത്ത് വന്നിരുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലെ ദൈനംദിന ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്താണ് ആഴ്ച തോറും വില നിശ്ചയിക്കാനുള്ള തീരുമാനം എന്നാണ് സൂചന. നിലവിൽ വില നിശ്ചയിക്കുന്നത് എല്ലാ മാസവും ആദ്യമാണ്.
എക്സൈസ് തീരുവ ഉൾപ്പെടെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വര്‍ധനയുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്ത് സ്ഥിരമായി നിലനിന്നിരുന്ന വിലയാണ് പിന്നീട് കുതിച്ചുയര്‍ന്നത്.
https://www.facebook.com/Malayalivartha