Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് ട്രെയിൻ തടയൽ: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിക്കും കോടതി മൂവായിരം രൂപ പിഴയിട്ടു, തുക അടയ്ക്കാത്ത പക്ഷം രണ്ടു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും സിജെഎം കോടതി: തടവുശിക്ഷ ഭയന്ന് പിഴയടച്ച് തലയൂരി നേതാക്കൾ

21 JANUARY 2021 07:29 AM IST
മലയാളി വാര്‍ത്ത

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും മുൻ എംഎൽഎ വി.ശിവൻകുട്ടിക്കും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മൂവായിരം രൂപ പിഴശിക്ഷ വിധിച്ചു.തലസ്ഥാനത്തെ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കടന്ന് ട്രെയിൻ തടഞ്ഞിട്ട സംഭവത്തിലാണ് കോടതി പ്രതികളായ നേതാക്കളെ ശിക്ഷിച്ചത്.

 

പിഴയൊടുക്കാത്ത പക്ഷം ഇരുവരും രണ്ടു മാസത്തെ തടവുശിക്ഷ അനുഭവിക്കാനും സി. ജെ. എം: എസ്. ജയകൃഷ്ണൻ ഉത്തരവിട്ടു. തടവു ശിക്ഷ ഭയന്ന് പ്രതികളായ നേതാക്കൾ കോടതിയിൽ പിഴയൊടുക്കുകയും തടവുശിക്ഷ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുകയുമായിരുന്നു.

 

 

 

റെയിൽവേ വകുപ്പ് കേന്ദ്ര സർക്കാരിൻ്റേതായതിനാൽ ഇടതു സർക്കാരിൻ്റെ പതിവ് കേസ് പിൻവലിക്കൽ അടവുതന്ത്രം പയറ്റാൻ സംസ്ഥാന ഇടതു സർക്കാരിനായില്ല. കേസ് തർക്കിച്ച് വിചാരണ നേരിട്ടാൽ തങ്ങൾക്ക് ജയിൽ ശിക്ഷ വരുമെന്ന് മന്ത്രിയും മുൻ എംഎൽയും ഭയന്നു. ഇക്കാരണത്താൽ നേതാക്കൾ കോടതിയിൽ കുറ്റം സമ്മതിച്ച് തടവു ശിക്ഷയൊഴിവാക്കി പിഴശിക്ഷയാക്കി തരുമാറാകണമെന്ന് കാണിച്ച് കുറ്റ സമ്മത ഹർജി സമർപ്പിച്ചു.

 

കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തവേ പ്രതികൾ കുറ്റം ചെയ്തതായി ഏറ്റു പറയുകയായിരുന്നു. പ്രതികളുടെ കുറ്റസമ്മതം സ്വമേധയാലാണെന്ന് നിരീക്ഷിച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

 

2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിക്ഷാ വിധി ഇപ്രകാരമാണ് : 1989 ൽ നിലവിൽ വന്ന ഇന്ത്യൻ റെയിൽവേയ്സ് നിയമത്തിലെ വകുപ്പ് 147 ( റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കടക്കൽ) പ്രകാരം ഇരുവരും ചേർന്ന് ആയിരം രൂപ പിഴയൊടുക്കണം.

 

പിഴയൊടുക്കാത്ത പക്ഷം ഒരു മാസത്തെ തടവുശിക്ഷ അനുഭവിക്കണം. വകുപ്പ് 174 (എ) ( ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി ട്രെയിൻ തടഞ്ഞിടൽ) പ്രകാരം ഇരുവരും ചേർന്ന് രണ്ടായിരം രൂപ പിഴയൊടുക്കണം. പിഴയൊടുക്കാത്ത പക്ഷം ഇരുവരും ഒരു മാസത്തെ തടവുശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) ആണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

 

 

അതേ സമയം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒളിച്ചു മാറി നടക്കുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാവകാശം വേണമെന്ന് ഒന്നര വർഷമായി കോടതിയിൽ മ്യൂസിയം പോലീസിന്റെ റിപ്പോർട്ട്. ഒന്നര വർഷമായി അനവധി തവണ വാറണ്ടുത്തരവ് നൽകിയിട്ടും മ്യൂസിയം പോലീസ് പ്രതികളായ മന്ത്രിയെയും തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ സി. ജയൻബാബുവിനെയും അറസ്റ്റ് ചെയ്യാത്തതിനാൽ ഇരുവരെയും തിരുവനന്തപുരം മൂന്നാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളികളായി 2019 ൽ പ്രഖ്യാപിച്ചു. ഇരുവരുടെയും സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർമാർക്കും കോടതി നിർദേശം നൽകിയിരുന്നു.



2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മ്യൂസിയം ജംഗ്ഷന് മുന്നിലുള്ള പബ്ലിക് റോഡിൽ നേതാക്കളുടെ നേതൃത്വത്തിൽ ന്യായവിരോധമായി സംഘം ചേർന്ന് കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് ജനങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്ത സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും നിയമവിരുദ്ധമായ ജനക്കൂട്ടം പിരിഞ്ഞു പോകണമെന്ന പോലീസിന്റെ ന്യായമായ ആജ്ഞയെ ധിക്കരിച്ച് വഴിതടയൽ തുർന്നുവെന്നുമാണ് കേസ്. 2015 മാർച്ച് 25നാണ് മ്യൂസിയം പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (10 minutes ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (44 minutes ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (1 hour ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (1 hour ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (1 hour ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (1 hour ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (1 hour ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (1 hour ago)

ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ജെസ്നാ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്;  (1 hour ago)

മൊജ്തബ മരിച്ചോ അതോ റഷ്യയില്‍ ഒളിവിലോ?  (2 hours ago)

മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞതൊന്നുമില്ല; ബിജെപിയുടെ ഉപമുഖ്യമന്ത്രി വാഗ്ദാനത്തിൽ വഴങ്ങാതെ ദളപതി വിജയ്: ടിവികെ-ബിജെപി ചർച്ചകൾ അവസാന ഘട്ടത്തിൽ...  (2 hours ago)

KOWDIYAR PALACE കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു  (2 hours ago)

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...  (2 hours ago)

Malayali Vartha Recommends