Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

'സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ 'അതങ്ങ് നിരോധിച്ചേക്കാം' എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്‍റെ സാഹചര്യത്തിൽ ടെന്‍റ്/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല...' മുരളി തുമ്മാരുകുടി കുറിക്കുന്നു

27 JANUARY 2021 02:39 PM IST
മലയാളി വാര്‍ത്ത

വയനാട്ടിലെ മേപ്പാടിയിൽ ടെന്‍റ് ടൂറിസത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ യു.എൻ ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി പങ്കുവെച്ച ഫേസ്ബുക് കുറിപ്പ് സമൂഹമാദ്യമങ്ങളിൽ ശ്രദ്ധേമാകുന്നു. കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ അതങ്ങ് നിരോധിക്കാം എന്ന രീതി ഒഴിവാക്കി ടെന്‍റ് ടൂറിസം സുരക്ഷിതമാക്കാനുള്ള അവസരമായി ഇതെടുക്കണം എന്ന് അദ്ദേഹം പറയുകയാണ്.

മുരളി തുമ്മാരുകുടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:

ടെന്‍റ് ടൂറിസത്തെ കൊല്ലരുത്...വയനാട്ടിൽ ടെന്റിൽ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവുട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീർച്ചയായും അന്വേഷിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം.

എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ 'അതങ്ങ് നിരോധിച്ചേക്കാം' എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്‍റെ സാഹചര്യത്തിൽ ടെന്‍റ്/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല, പ്രത്യേകിച്ച് കൊറോണ കാരണം ടൂറിസം രംഗത്തിന്റെ നടുവൊടിഞ്ഞിരിക്കുന്ന ഇക്കാലത്ത്.

ക്യാംപിങ്ങ് ടൂറിസം കേരളത്തിൽ പച്ചപിടിച്ചു വരുന്നതേയുള്ളുവെങ്കിലും ലോകത്ത് ഇതൊരു പുതുമയല്ല. മസായ് മാരയിൽ വന്യമൃഗങ്ങളുടെ വിഹാരഭൂമിയുടെ നടുവിലും അജ്മാനിലെ മലയുടെ മുകളിലും സ്വിറ്റ്‌സർലൻഡിലെ മഞ്ഞുമൂടിയ താഴ്‌വരകളിലും ഞാൻ ടെന്‍റിൽ കിടന്നുറങ്ങിയിട്ടുണ്ട്. അതൊരു വല്ലാത്ത അനുഭവമാണ്, എല്ലാവരും അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും. അതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടപ്പെടില്ലെങ്കിലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്‍റ് ടൂറിസത്തെ അനുകൂലിച്ച് ഞാൻ പോസ്റ്റിടുന്നത്.

ചെറിയ ചിലവിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണ് പൊതുവിൽ ടെന്റ് ടൂറിസം തെരഞ്ഞെടുക്കുന്നതെങ്കിലും ചൂടുവെള്ളവും അറ്റാച്ച്ഡ് ഷവറും മിനിബാറും ഉൾപ്പെടെ ആധുനിക സെറ്റപ്പ് ഉള്ള ലക്ഷ്വറി ടെന്‍റ് ടൂറിസവുമുണ്ട്. കെനിയയിലെ പ്രശസ്തമായ മസായ് മാര നാഷണൽ പാർക്കിൽ ലിറ്റിൽ ഗവർണേഴ്സ് ലോഡ്ജ് എന്ന ടെന്റ്ക്യാമ്പ് ഉണ്ട്. മാര നദിയോട് തൊട്ടുചേർന്ന് മസായ് മാര പാർക്കിന്റെ നടുവിലാണ് ക്യാംപ്. പാർക്കിൽ സിംഹം മുതൽ പന്നി വരെയുള്ള മൃഗങ്ങളുണ്ട്. നമ്മൾ ഭക്ഷണം കഴിക്കുേമ്പാൾ തൊട്ടടുത്ത് മൃഗങ്ങൾ വരുന്നതൊന്നും അപൂർവമല്ല.

എല്ലാക്കാര്യങ്ങളിലും സുരക്ഷ നോക്കുന്ന ഞാൻ അവിടുത്തെ ക്യാംപിൽ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ഇനിയും പോകാൻ മടിയില്ല താനും. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത് നമ്മൾ കാംപിലെത്തിയാലുടൻ നമുക്ക് ലഭിക്കുന്നത് ഒരു സുരക്ഷാ ബ്രീഫിങ് ആണ്. ക്യാംപിൽ വൈദ്യുതി മുതൽ വന്യമൃഗങ്ങളെ വരെ കൈകാര്യം ചെയ്യാൻ എങ്ങനെയാണ് അവർ പ്രാപ്തരായിരിക്കുന്നത്, കൊതുക് മുതൽ സിംഹത്തെ വരെ അവർ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നെല്ലാം നമ്മോട് വിശദീകരിക്കും.

രണ്ടാമത് മാര പാർക്കിൽ ജനിച്ചു വളരുന്ന മസായ് വംശജരാണ് ക്യാംപിൽ ഗാർഡുകളായി നിൽക്കുന്നത്. മാര പാർക്കിലുള്ള ഓരോ മൃഗങ്ങളെ കുറിച്ചും അവർക്ക് നന്നായറിയാം. ഒരു ചെറിയ വടിയുമായി സിംഹത്തെ പോലും നേരിടുന്ന മനോധൈര്യവും പരിചയവും അവർക്കുണ്ട്. രണ്ട് ടെന്‍റിൽ ഒരു ഗാർഡ് എന്ന നിലയിലാണ് സുരക്ഷ. അപായസൂചന ഉണ്ടായാലുടൻ അവർ നമ്മെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. പകലോ രാത്രിയോ നമ്മൾ ടെന്റിൽ നിന്നും പുറത്തിറങ്ങിയാൽ ഗാർഡുകൾ നമ്മുടെ അടുത്തെത്തി ക്ഷേമം അന്വേഷിക്കും.ഇത്തരത്തിൽ കൃത്യമായ പ്ലാനുകളും അറിവുള്ള സുരക്ഷാ ഗാർഡുകളും ഒക്കെയുണ്ടെങ്കിൽ സിംഹത്തിന്‍റെ മടയിൽ പോലും സുരക്ഷിതമായി ടെന്‍റ്ടൂറിസം നടത്താം. വന്യമൃഗങ്ങളുടെ നടുക്ക് മാത്രമല്ല ടെന്‍റ്ടൂറിസം നടത്തുന്നതും നടത്തേണ്ടതും. മരുഭൂമിയിൽ ടെന്‍റ് കെട്ടുേമ്പാൾ ശ്രദ്ധിക്കേണ്ടത് ഇഴജന്തുക്കളെയും തേൾ പോലുള്ള ജീവികളെയുമാണ്. മഞ്ഞിൽ ടെന്‍റ് കെട്ടുന്പോൾ ശ്രദ്ധിക്കേണ്ടത് തണുപ്പിനെയും ടെന്‍റ് ചൂടാക്കാനുപയോഗിക്കുന്ന യന്ത്രങ്ങളെയുമാണ്.

ടെന്‍റ് ഉൾപ്പെടെ ഔട്ട്‌ഡോര്‍ താമസങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ സർക്കാർ
സുരക്ഷാപ്രശ്നങ്ങൾ എന്ത് തന്നെയാണെങ്കിലും അത് മുൻകൂട്ടി അറിയുക, ആകുന്നത്ര മുൻകരുതലുകൾ എടുക്കുക, ടെന്‍റ് ടൂറിസത്തിനെത്തുന്നവരെ അതിന്റെ റിസ്‌ക്കും മുൻകരുതലുകളും പറഞ്ഞു മനസിലാക്കുക എന്നിവ പ്രധാനമാണ്.

ടെന്‍റിൽ ടൂറിസത്തിന് പോകുന്നവർ മനസിലാക്കേണ്ട ചില കാര്യങ്ങളുമുണ്ട്. റിസോർട്ടിൽ കിടന്നുറങ്ങുന്നത് പോലെ സമ്പൂർണ്ണമായ സുരക്ഷ ടെന്റിൽ ലഭിക്കില്ല, ഒരൽപ്പം സാഹസികത അതിലുണ്ട്. അതും കൂടി ചേർന്നാണ് ക്യാംപിങ്ങ് ആകർഷകമാകുന്നത്. റിസ്‌ക്ക് എന്താണെന്നും അതിനെതിരെയുള്ള പ്രതിരോധം എന്തെന്നും ആദ്യം തന്നെ അറിയുക. നമുക്ക് എടുക്കാനാവാത്തത്ര റിസ്ക്ക് ഉണ്ടെന്ന് തോന്നിയാൽ ഒഴിവാക്കുക. അതാണ് ചെയ്യേണ്ടത്. വന്യമൃഗങ്ങളുള്ള പ്രദേശങ്ങളിൽ അതിന് പ്രത്യേക ഇൻഷുറൻസ് എടുക്കുന്നതും ശരിയായ രീതിയാണ്.

പാശ്ചാത്യരാജ്യങ്ങളിൽ ടെന്‍റ് ടൂറിസം വലുതായി വളർന്ന ഒരു മേഖലയാണ്. മസായ് മാരയിലെ പോലെ ലക്ഷ്വറി ടൂറിസമല്ല അത്. മിക്കവാറും ആളുകൾ സ്വന്തം ബാക്ക് പാക്കായി ടെന്‍റ് കൊണ്ടുപോകുന്നതാണ് രീതി. ഓരോ ഗ്രാമത്തിലും ടെന്റ് അടിക്കാനുള്ള സംവിധാനമുണ്ട്. അവിടെ ടോയ്‌ലറ്റ് മുതൽ ബാർബിക്യു വരെയുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും. ഒളികാമറയും മോറൽ പോലീസിങ്ങും ഉണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ അവധിക്കാലത്തും ലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ ടെന്റുമായി യാത്രക്കിറങ്ങും.

നോർഡിക് രാജ്യങ്ങളിൽ ഡെന്മാർക്കിൽ ഒഴിച്ച് ആളുകൾക്ക് വിദേശികൾക്ക് ഉൾപ്പടെ മറ്റുള്ളവരുടെ പറമ്പിൽൽ ടെന്റടിച്ച് രാത്രി ചെലവഴിക്കാനുള്ള പാരമ്പര്യ അവകാശം പോലുമുണ്ട്. ടെന്‍റുമായി യാത്ര പോകാൻ പറ്റാതിരുന്നവർ സ്വന്തം പറമ്പിൽൽ ടെന്‍റടിച്ച് കൂടിയ ഹോം ടെന്‍റിങ് ഈ കൊറോണക്കാലത്ത് പോപ്പുലറായി.

കേരളത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ടെന്റുമായി കേരളത്തിൽ വ്യാപകമായി യാത്രക്കിറങ്ങണമെന്നും അവർ ഉൾപ്പെടെ ലോകത്തെവിടെ നിന്നും വരുന്നവർക്ക് കേരളത്തിലെ ഓരോ ഗ്രാമത്തിലും ടെന്റ് അടിക്കാനും അതിനോടനുബന്ധിച്ച് ടോയ്‌ലറ്റ്, ഓപ്പൺ ജിം, ക്യാംപ് ഫയർ തുടങ്ങിയ സൗകര്യം ഒരുക്കണമെന്നും ഉള്ള നിർദേശങ്ങൾ അടുത്ത സർക്കാരിന് എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് വയനാട്ടിലെ ദൗർഭാഗ്യകരമായ സംഭവം ഉണ്ടാകുന്നത്.അതുകൊണ്ടുതന്നെ ടെന്റ് ടൂറിസം സുരക്ഷിതമാക്കാനുള്ള അവസരമായി ഇതെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഒരപകടം ഉണ്ടായാൽ ഉടൻ ഇത്തരം ടൂറിസം ഉപേക്ഷിക്കരുത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (1 hour ago)

Couple arrives with four-year-old child to buy cannabis  (1 hour ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (1 hour ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (1 hour ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (2 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (2 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (4 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (5 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (7 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (7 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (7 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (7 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (8 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (8 hours ago)

Malayali Vartha Recommends