Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

കളി മാറുമ്പോള്‍... എം.പി. സ്ഥാനം രാജിവച്ച് പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസിന്റെ സ്‌റ്റോപ്പ് മെമ്മോ ഒരു ഘടകകക്ഷികളെയും ഇക്കുറി കോണ്‍ഗ്രസിന് മീതെ കളിക്കാന്‍ അനുവദിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം

28 JANUARY 2021 11:15 AM IST
മലയാളി വാര്‍ത്ത

ലീഗിനെ മാത്രമല്ല പി ജെ. ജോസഫിനേയും നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതേസമയം ലീഗിന് കോണ്‍ഗ്രസ് അടിമയായതായി ആരോപിച്ച് വീണ്ടും ഇടതും ബി ജെ പിയും രംഗത്തെത്തി.

കരിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി നേരിട്ട് കുഞ്ഞാലിക്കുട്ടിയെ ഇക്കാര്യം സൗഹാര്‍ദ്ദപരമായി അറിയിച്ചെന്നാണ് കേള്‍ക്കുന്നത്. കെ. മുരളീധരനും അടൂര്‍ പ്രകാശുമടക്കമുള്ള എം.പി.മാര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി വന്നാല്‍ അവരും മത്സരിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞത്രേ. ലീഗിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പിടിമുറുക്കി തുടങ്ങി എന്നതിന്റെ ഉദാഹരണമാണ് ഈ ചര്‍ച്ചയെ വ്യാഖ്യാനിക്കുന്നവരുണ്ട്. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയില്ലെന്നും മലപ്പുറത്ത് നിന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 



തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ അനുഭവത്തിലാണ് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം കൊടുക്കാതെ യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പാണക്കാടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങളെുമായി സീറ്റ് വിഭജനം ചര്‍ച്ച ചെയ്തത്. കേരളത്തിലെ ഇന്നത്തെ സാഹചര്യം കൃത്യമായി തങ്ങളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലീഗിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ അത് വിനയാകുമെന്നും കോണ്‍ഗ്രസിന് ബോധ്യമുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതില്‍ ചിലരെങ്കിലും കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ വരുന്നതിനോട് എതിര്‍പ്പുള്ളവരാണ്.

2016ല്‍ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് ഇക്കുറി ആറ് സീറ്റുകളാണ് അധികമായി ആവശ്യപ്പെട്ടത്. യുഡിഎഫ് വിട്ടു പോയ ജനതാദള്‍ മത്സരിച്ച ഏഴ് സീറ്റുകളും കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റുകളും ഇക്കുറി ഒഴിവു വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ മത്സരിച്ചതിലും നാലിലൊന്ന് സീറ്റുകള്‍ ഇക്കുറി ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ ലീഗ് ചോദിക്കുന്ന മുഴുവന്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്.



പുതുതായി ആറ് സീറ്റുകള്‍ അധികമായി ആവശ്യപ്പെട്ട മുസ്ലീം ലീഗിനെ അനുനയിപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് പാണക്കാട് എത്തി ചര്‍ച്ച നടത്തിയത്. ആറ് സീറ്റുകള്‍ അധികമായി നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇതുണ്ടാക്കാവുന്ന സാമുദായിക ധ്രുവീകരണ പ്രശ്‌നങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് തങ്ങളെ അറിയിച്ചു. ആറു സീറ്റ് പോയിട്ട് ഒരു സീറ്റ് പോലും കൂടുതല്‍ നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

സീറ്റ് വിഭജനം സംബന്ധിച്ച് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി ധാരണയുണ്ടാക്കാന്‍ പാണക്കാട് തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന് രണ്ട് സീറ്റുകള്‍ അധികം നല്‍കാമെന്നും ഒരു സീറ്റില്‍ പൊതു സമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കാമെന്നുമുള്ള നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. പാണക്കാട്ടെ ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ രാഹുലിന്റെ സാന്നിധ്യത്തിലും കൂടിയാലോചന നടത്തി.

 


അതേസമയം പിജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗവുമായുള്ള ചര്‍ച്ചകളാവും കോണ്‍ഗ്രസിന് കാര്യമായ വെല്ലുവിളി സൃഷ്ടിക്കുക. കോട്ടയത്ത് കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഇതിനകം തന്നെ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍ ഈ സീറ്റുകള്‍ തനിക്ക് തന്നെ കിട്ടണമെന്ന് പി.ജെ.ജോസഫ് നിലപാട് എടുക്കും. ജോസഫുമായുള്ള ഉഭയകക്ഷി ചര്‍ച്ച നിര്‍ണായകമാണ്. ജോസഫ് വിഭാഗവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് ആര്‍എസ്പി നേതൃത്വവുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്.എന്നാല്‍ ആര്‍ എസ് പി ഇത്രയും തലവേദന സൃഷ്ടിക്കില്ല.



അതിനിടെ എം. കെ. മുനീര്‍ ലീഗ് നേതൃ സ്ഥാനത്തേക്ക് വരാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. യുഡിഎഫിന് പരിക്കേല്‍ക്കുന്ന ഒരു അവകാശവാദവും ലീഗ് ഉന്നയിക്കില്ലെന്ന് എം കെ മുനീര്‍ പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. കൂടുതല്‍ സീറ്റുകള്‍ സംബന്ധിച്ച് പ്രാദേശിക ഘടകങ്ങളില്‍ നിന്നുയരുന്ന അഭിപ്രായം പാര്‍ട്ടി നിലപാടല്ലെന്നും എം കെ മുനീര്‍ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ഇപ്പോള്‍ ലീഗിന്റെ അജണ്ടയിലില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.



കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലെത്തിയാല്‍ ഉപ മുഖ്യമന്ത്രി പദം ആവശ്യപ്പെടുമെന്ന സൂചനയുണ്ട്. അതിനെയാണ് മുനീര്‍ പൊളിച്ചത്.

സിപിഎമ്മും ബിജെപിയും ലീഗിനെതിരെ നടത്തുന്ന പ്രചാരണം മുന്നണിക്ക് ഉണ്ടാക്കാവുന്ന അപകടം ലീഗ് തിരിച്ചറിയുന്നുണ്ട്. ഉപമുഖ്യമന്ത്രി പദം അടക്കമുളള ഒരു കാര്യങ്ങളും അജണ്ടയിലില്ലെന്ന് പ്രഖ്യാപിക്കാനുള്ള കാരണം ഇതാണ്.

ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സിപിഎം വര്‍ഗ്ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് മുനീര്‍ പറയുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളടക്കമുളള വിഷയങ്ങളില്‍ വിവിധ വിഭാഗങ്ങളുടെ തെറ്റിദ്ധാരണ നീക്കാനുളള ശ്രമങ്ങള്‍ പാര്‍ട്ടി തുടരുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (1 hour ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (1 hour ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (1 hour ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (1 hour ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (2 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (2 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (3 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (3 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (3 hours ago)

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (3 hours ago)

Malayali Vartha Recommends